ഇന്ത്യ-ഭൂട്ടാൻ റോഡ് നിർമാണം പൂർത്തിയായി
ഇന്ത്യ-ഭൂട്ടാൻ റോഡ് നിർമാണം പൂർത്തിയായി
Monday, July 23, 2018 12:46 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​യി​​​​ലെ അ​​​​തി​​​​ർ​​​​ത്തി പ​​​​ട്ട​​​​ണ​​​​മാ​​​​യ ഭു​​​​വ​​​​ൻ​​​​ഷോം​​​​ഗ്‌​​​​ലിം​​​​ഗി​​​​ൽ​​​​നി​​​​ന്ന് ഭൂ​​​​ട്ടാ​​​​ൻ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ തി​​​​ന്പു​​​​വി​​​​ലേ​​​​ക്ക് ബോ​​​​ർ​​​​ഡ​​​​ർ റോ​​​​ഡ് ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ നി​​​​ർ​​​​മി​​​​ച്ചി​​​​രു​​​​ന്ന റോ​​​​ഡ് നി​​​​ർ​​​​മാ​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​യി. 30 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ദൂ​​​​ര​​​​മു​​​​ള്ള ദാം​​​​ചു- ചു​​​​ഖാ റോ​​​​ഡ് ഇ​​​​ന്ത്യ​​​​യു​​​​ടെ ഭൂ​​​​ട്ടാ​​​​ൻ സ​​​​ഹാ​​​​യ​​​​ധ​​​​ന​​​​ത്തി​​​​ൽ​​​​നി​​​​ന്ന് 287 കോ​​​​ടി രൂ​​​​പ ചെ​​​​ല​​​​വി​​​​ട്ടാ​​​​ണ് നി​​​​ർ​​​​മി​​​​ച്ച​​​​ത്.

ഊ​​​​ർ​​​​ജ​​പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​ൾ​​​പ്പെ​​​ടെ ഇ​​​​ന്ത്യ​​​​യു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ​​​​യു​​​​ള്ള നി​​​​ര​​​​വ​​​​ധി അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ വി​​​​ക​​​​സ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ഭൂ​​​​ട്ടാ​​​​നി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ന്ത്യ-​​​​ഭൂ​​​​ട്ടാ​​​​ൻ സൗ​​​​ഹൃ​​​​ദ​​​​ബ​​​​ന്ധ​​​​ത്തി​​​​ന്‍റെ മ​​​​കു​​​​ടോ​​​​ദാ​​​​ഹ​​​​ര​​​​മാ​​​​ണ് റോ​​​​ഡെ​​​​ന്ന് ഉ​​​​ദ്ഘാ​​​​ട​​​​ന പ്ര​​​​സം​​​​ഗ​​​​ത്തി​​​​ൽ ഭൂ​​​​ട്ടാ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷെ​​​​റിം​​​​ഗ് തോ​​​​ഗ്ബേ പ​​​​റ​​​​ഞ്ഞു. ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം ന​​​​ട​​​​ന്ന ഇ​​​​ന്ത്യ-​​​​ചൈ​​​​ന ദോ​​​​കലാം സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ഭൂ​​​​ട്ടാ​​​​ൻ ഇ​​​​ന്ത്യ​​​​ക്കൊ​​​​പ്പ​​​​മാ​​​​ണ് നി​​​​ല​​​​കൊ​​​​ണ്ട​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.