14 ല​ക്ഷം രൂ​പ​യു​ടെ മു​ടി കവർന്നു !
Monday, August 6, 2018 9:22 PM IST
ന്യൂ​ഡ​ൽ​ഹി: ബാ​​ർ​​ബ​​ർ ഷോ​​പ്പി​​ൽ അ​​തി​ക്ര​​മി​​ച്ചു ക​​യ​​റി​​യ മൂ​​ന്നം​​ഗ സം​​ഘം 14 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന മു​​ടി​യു​മാ​യി ക​​ട​​ന്നു​​ക​​ള​​ഞ്ഞു. ന്യൂ​ഡ​​ൽ​​ഹി​​യി​​ലെ ബാ​​ർ​​ബ​​ർ ഷോ​​പ്പി​​ലാ​​ണു സം​​ഭ​​വം.

മു​​ടി വെ​​ട്ടാ​​നെ​​ന്നു പ​​റ​​ഞ്ഞ് എ​​ത്തി​​യ മൂ​​ന്നു​​പേ​​രാ​​ണ് ബാ​​ർ​​ബ​​ർ ഷോ​​പ്പ് ഉ​​ട​​മ​​യാ​​യ ഹു​​സൈ​​നെ തോ​​ക്കു ചൂ​​ണ്ടി മു​​ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ത​​ട്ടി​​യെ​​ടു​​ത്ത​​ത്. ബാ​​ർ​​ബ​​ർ ഷോ​​പ്പി​​നൊ​​പ്പം വി​​ഗു​​ക​​ൾ നി​​ർ​​മി​​ക്കു​​ന്ന ഒ​​രു വ​​ർ​​ക്ക് ഷോ​​പ്പും ഇ​​ദ്ദേ​​ഹ​​ത്തി​​നു​​ണ്ടാ​​യി​​രു​​ന്നു. വി​ഗ് നി​ർ​മി​ക്കാ​ൻ സൂ​​ക്ഷി​​ച്ച 200 കി​​ലോ​​വ​​രു​​ന്ന മു​​ടി​​യാ​​ണ് ക​വ​ർ​ച്ച ചെ​യ്ത​തെ​ന്നു ഹു​സൈ​ൻ പ​റ​ഞ്ഞു. സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് ഡ​​ൽ​​ഹി പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം തു​​ട​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.