വിമാനം, ഡ്രോൺ നിർമാണങ്ങൾക്കു പ്രത്യേക ദൗത്യസംഘം
Monday, August 6, 2018 9:53 PM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: വി​​​​​മാ​​​​​നം, ആ​​​​​ളി​​​​​ല്ലാ വി​​​​​മാ​​​​​നം (ഡ്രോ​​​​​ൺ) എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​നു​​​​​ള്ള രൂ​​​​​പ​​​​​രേ​​​​​ഖ ത​​​​​യാ​​​​​റാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​ർ ര​​​​​ണ്ടു പ്ര​​​​​ത്യേ​​​​​ക ദൗ​​​​​ത്യ സം​​​​​ഘ​​​​​ത്തെ നി​​​​​യ​​​​​മി​​​​​ക്കു​​​​​മെ​​​​​ന്ന് കേ​​​​​ന്ദ്ര വ്യ​​​​​വ​​​​​സാ​​​​​യ മ​​​​​ന്ത്രി സു​​​​​രേ​​​​​ഷ് പ്ര​​​​​ഭു.

വ്യോ​​​​​മ​​​​​യാ​​​​​ന മേ​​​​​ഖ​​​​​ല ദ്രു​​​​​ത​​​​​ഗ​​​​​തി​​​​​യി​​​​​ൽ വ​​​​​ള​​​​​ർ​​​​​ന്നുകൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. വി​​​​​മാ​​​​​ന​​​​​യാ​​​​​ത്ര​​​​​ക്കാ​​​​​രു​​​​​ടെ എ​​​​​ണ്ണം ദി​​​​​നം പ്ര​​​​​തി വ​​​​​ർ​​​​​ധി​​​​​ച്ചു വ​​​​​രു​​​​​ക​​​​​യാ​​​​​ണ്. വ​​​​​രും വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​മാ​​​​​നം ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യി വ​​​​​രും. അ​​​​​തി​​​​​നാ​​​​​ൽ വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ ത​​​​​ദ്ദേ​​​​​ശീയ​​​​​മാ​​​​​യി നി​​​​​ർ​​​​​മി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന്‍റെ സാ​​​​​ധ്യ​​​​​തയേ​​​​​ക്കു​​​​​റി​​​​​ച്ചു പ​​​​​ഠി​​​​​ക്കാ​​​​​നും ആ​​​​​ളി​​​​​ല്ലാ വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ (ഡ്രോ​​​​​ൺ) നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​നു​​​​​മാ​​​​​യും ര​​​​​ണ്ടു പ്ര​​​​​ത്യേ​​​​​ക ദൗ​​​​​ത്യസം​​​​​ഘ​​​​​ത്തെ നി​​​​​യ​​​​​മി​​​​​ക്കു​​​​​മെ​​​​​ന്ന് സു​​​​​രേ​​​​​ഷ് പ്ര​​​​​ഭു ലോ​​​​​ക്സ​​​​​ഭ​​​​​യെ അ​​​​​റി​​​​​യി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.