തൊഴിലെവിടെയെന്നു ഗഡ്കരി, എല്ലാ ഇന്ത്യക്കാരുടെയും ചോദ്യമെന്നു രാഹുൽ
തൊഴിലെവിടെയെന്നു ഗഡ്കരി, എല്ലാ ഇന്ത്യക്കാരുടെയും ചോദ്യമെന്നു രാഹുൽ
Monday, August 6, 2018 9:53 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ എ​​​​വി​​​​ടെ​​​​യാ​​​​ണെ​​​​ന്ന കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി നി​​​​തി​​​​ൻ ഗ​​​​ഡ്ക​​​​രി​​​​യു​​​​ടെ ചോ​​​​ദ്യ​​​​ത്തി​​​​ന്‍റെ ചു​​​​വ​​​​ടു​​​​പി​​​​ടി​​​​ച്ച് കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​യു​​​ടെ പ​​​രി​​​ഹാ​​​സം. എ​​​​ല്ലാ ഇ​​​​ന്ത്യ​​​​ക്കാ​​​​രു​​​​ടെ​​​​യും ചോ​​​​ദ്യം ഇ​​​​താ​​​​ണെ​​​​ന്നാ​​​​യി​​​​രു​​​​ന്നു രാ​​​​ഹു​​​​ലി​​​​ന്‍റെ ട്വി​​​​റ്റ​​​​റി​​​​ലെ പ്ര​​​​തി​​​​ക​​​​ര​​​​ണം.

മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ മ​​​​റാ​​​​ഠ സം​​​​വ​​​​ര​​​​ണ​​​​പ്ര​​​​ക്ഷോ​​​​ഭം ഉ​​​​ൾ​​​​പ്പെ​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ളോ​​​​ടു പ്ര​​​​തി​​​​ക​​​​രി​​​​ക്ക​​​​വേ, ഔ​​​​റം​​​​ഗ​​​​ാബാ​​​​ദി​​​​ൽ​​​​വ​​​​ച്ചാ​​​​ണു തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളെ​​​​വി​​​​ടെ​​​​യാ​​​​ണെ​​​​ന്നു കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ചോ​​​​ദി​​​​ച്ച​​​​ത്. സം​​​​വ​​​​ര​​​​ണം അ​​​​നു​​​​വ​​​​ദി​​​​ച്ചു​​​​വെ​​​​ന്നു ക​​​​രു​​​​തി​​​​യാ​​​​ലും തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ ഉ​​​​ണ്ടോ​​​​യെ​​​​ന്ന സം​​​​ശ​​​​യ​​​​മാ​​​​ണു കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച​​​​ത്. ഐ​​​​ടി വ​​​​ന്ന​​​​തോ​​​​ടെ ബാ​​​​ങ്കു​​​​ക​​​​ളി​​​​ൽ അ​​​​വ​​​​സ​​​​രം കു​​​​റ​​​​ഞ്ഞു. സ​​​​ർ​​​​ക്കാ​​​​ർ ജോ​​​​ലി​​​​ക​​​​ളി​​​​ലെ നി​​​​യ​​​​മ​​​​ന​​​​വും മ​​​​ര​​​​വി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. പി​​​​ന്നെ എ​​​​വി​​​​ടെ​​​​യാ​​​​ണ് തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളെ​​​​ന്നുമാ യിരുന്നു ഗ​​​​ഡ്ക​​​​രിയുടെ ചോദ്യം.


“ഗ​​​​ഡ്ക​​​​രി ജീ, ഒ​​​​ന്നാം​​​​ത​​​​രം ചോ​​​​ദ്യം, എ​​​​ല്ലാ ഇ​​​​ന്ത്യ​​​​ക്കാ​​​​രു​​​​ടെ​​​​യും ചോ​​​​ദ്യ​​​​മി​​​​താ​​​​ണ്” എ​​​​ന്നാ​​​​യി​​​​രു​​​​ന്നു കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​യു​​​​ടെ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തോ​​​​ടു ട്വി​​​​റ്റ​​​​റി​​​​ലൂ​​​​ടെ രാ​​​​ഹു​​​​ലിന്‍റെ അവസരത്തിനൊത്ത പ്രതിക രണം. ഗ​​​​ഡ്ക​​​​രി​​​​യു​​​​ടെ മ​​​​റു​​​​പ​​​​ടി ചേ​​​​ർ​​​​ത്തു​​​​ള്ള പ​​​​ത്ര​​​​വാ​​​​ർ​​​​ത്ത​​​​യും ഒ​​​​പ്പം ചേ​​​​ർ​​​​ത്തി​​​​ട്ടു​​​​ണ്ട്. അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യാ​​​​ൽ തൊ​​​​ഴി​​​​ൽ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​മെ​​​​ന്ന വാ​​​​ഗ്ദാ​​​​നം പാ​​​​ലി​​​​ക്കു​​​​ന്ന​​​​തി​​​​ൽ മോദിസ​​​​ർ​​​​ക്കാ​​​​ർ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നും രാ​​​​ഹു​​​​ൽ ആ​​​​രോ​​​​പി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.