വി​​​ദേ​​​ശ വി​​​നോ​​​ദസ​​​ഞ്ചാ​​​രി​​​ക​​​ൾ​​​ക്ക് ഇപ്പോൾ ജിഎസ്ടി റീഫണ്ട് ഇല്ലെന്നു ധനമന്ത്രാലയം
Monday, August 6, 2018 10:52 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി സാ​​​ധ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്ന വി​​​ദേ​​​ശ വി​​​നോ​​​ദ സ​​​ഞ്ചാ​​​രി​​​ക​​​ൾ​​​ക്ക് നി​​​ല​​​വി​​​ൽ ജി​​​എ​​​സ്ടി റീ​​​ഫ​​​ണ്ട് ല​​​ഭി​​​ക്കി​​​ല്ലെ​​​ന്നും അ​​​തി​​​നു​​​ള്ള ച​​​ട്ടം ച​​​ര​​​ക്കു​​സേ​​​വ​​​ന നി​​​കു​​​തി നി​​​യ​​​മ​​​ത്തി​​​ൽ ഇ​​​ല്ലെ​​​ന്നും വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

വി​​​ദേ​​​ശി​​​ക​​​ൾ​​​ക്കു ജി​​​എ​​​സ്ടി റീ​​​ഫ​​​ണ്ട് ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക്ര​​​മം എ​​​ങ്ങി​​​നെ​​​യാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു ചോ​​​ദ്യം. ഐ​​​ജി​​​എ​​​സ്ടി (ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ഗു​​​ഡ്സ് ആ​​​ൻ​​​ഡ് സ​​​ർ​​​വീ​​​സ് ടാ​​​ക്സ്) നി​​​യ​​​മം 15 -ാം വ​​​കു​​​പ്പ് പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നും അ​​​തി​​​നാ​​​ൽ മ​​​റു​​​പ​​​ടി​​​യി​​​ല്ലെ​​​ന്നും സെ​​​ൻ​​​ട്ര​​​ൽ ബോ​​​ർ​​​ഡ് ഓ​​​ഫ് ഇ​​​ൻ​​​ഡ​​​യ​​​റ​​​ക്ട് ടാ​​​ക്സ​​​സ് ആ​​​ൻ​​​ഡ് ക​​​സ്റ്റം​​​സ് (സി​​​ബി​​​ഐ​​​സി) അ​​​റി​​​യി​​​ച്ചു. വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ പി​​​ടി​​​ഐ​​​യു​​​ടെ ലേ​​​ഖ​​​ക​​​ൻ സ​​​മ​​​ർ​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​യി​​​ലാ​​​ണ് മ​​​റു​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.