പതഞ്ജലി എംഡിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ നിർമിച്ചയാൾ പിടിയിൽ
പതഞ്ജലി എംഡിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ നിർമിച്ചയാൾ പിടിയിൽ
Saturday, August 11, 2018 11:56 PM IST
നോ​​​​​യി​​​​​ഡ: പ​​​​​ത​​​​​ഞ്ജലി ആ​​​​​യു​​​​​ർ​​​​​വേ​​​​​ദി​​​​​ക് മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ ആ​​​​​ചാ​​​​​ര്യ ബാ​​​​​ല​​​​​കൃ​​​​​ഷ്​​​​​ണ​​​​​ന്‍റെ പേ​​​​​രി​​​​​ൽ വ്യാ​​​​​ജ ഫേ​​​​​സ്ബു​​​​​ക്ക് പ്രൊ​​​​​ഫൈ​​​​​ൽ ഉ​​​​​ണ്ടാ​​​​​ക്കി​​​​​യയാ​​​​​ളെ പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു.

സ​​​​​ഹാ​​​​​റ​​​​​ൻ​​​​​പു​​​​​ർ ചി​​​​​ൽ​​​​​ക്കാ​​​​​ന സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ മു​​​​​ഹ​​​​​മ്മ​​​​​ദ് സി​​​​​ഷാ​​​​​നെ​​​​​യാ​​​​​ണ് (30) സെ​​​​​ക്ട​​​​​ർ 10 ലെ ​​​​​കാ​​​​​ർ ഷോ​​​​​റൂ​​​​​മി​​​​​ൽ​​​​​നി​​​​​ന്ന് പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​ത്. വേ​​​​​ദി​​​​​ക് ബ്രോ​​​​​ഡ്കാ​​​​​സ്റ്റിം​​​​​ഗ് ലി​​​​​മി​​​​​റ്റ​​​​​ഡ് ചീ​​​​​ഫ് എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് ഓ​​​​​ഫീ​​​​​സ​​​​​ർ പ്ര​​​​​മോ​​​​​ദ് ജോ​​​​​ഷി ന​​​​​ല്കി​​​​​യ പ​​​​​രാ​​​​​തി​​​​​യെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണ് ന​​​​​ട​​​​​പ​​​​​ടി. ബാ​​​​​ല​​​​​കൃ​​​​​ഷ്ണ​​​​​യു​​​​​ടെ പേ​​​​​രി​​​​​ൽ ഫേ​​​​​സ്ബു​​​​​ക്കി​​​​​ൽ വ്യാ​​​​​ജ​​​​​ പ്രൊഫൈ​​​​​ൽ ഉ​​​​​ണ്ടാ​​​​​​​ക്കി​​​​​യ അ​​​​​ജ്ഞാ​​​​​ത​​​​​ൻ ഫോ​​​​​ളോ​​​​​വേ​​​​​ഴ്സു​​​​​മാ​​​​​യി അ​​​​​ശ്ലീ​​​​​ല​​​​​ച്ചു​​​​​വ​​​​​യോ​​​​​ടെ ചാ​​​​​റ്റ് ചെ​​​​​യ്ത​​​​​താ​​​​​യും ജോ​​​​​ഷി ന​​​​​ൽ​​​​​കി​​​​​യ പ​​​​​രാ​​​​​തി​​​​​യി​​​​​ൽ പ​​​​​റ​​​​​യു​​​​​ന്നു.


കേ​​​​​സ് ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്ത അ​​​​​ന്നു മു​​​​​ത​​​​​ൽ സൈ​​​​​ബ​​​​​ർ​​​​​സെൽ സി​​​​​ഷാ​​​​​നെ നി​​​​​രീ​​​​​ക്ഷി​​​​​ച്ചുവ​​​​​രു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നെ​​​​​ന്നും രാ​​​​​വി​​​​​ലെ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തെ​​​​​ന്നും പോ​​​​​ലീ​​​​​സ് അ​​​​​റി​​​​​യി​​​​​ച്ചു. ഐ​​​​​പി​​​​​സി 419, 420, 500 വ​​​​​കു​​​​​പ്പു​​​​​ക​​​ളും ഐ​​​​​ടി നി​​​​​യ​​​​​മം 66ഡി​​​​​യും ചു​​​​​മ​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്. പ്ര​​​​​തി​​​​​യു​​​​​ടെ കൈ​​​​​യി​​​​​ൽ​​​​​നി​​​​​ന്നു സ്മാ​​​​​ർ​​​​​ട്ട് ഫോ​​​​​ണും ര​​​​​ണ്ടു സിം​​​​​കാ​​​​​ർ​​​​​ഡും പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്തു.​​​​കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ പ്ര​​​​തി​​​​യെ പി​​​​ന്നീ​​​​ട് റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.