റെയിൽവേയിലെ യാത്രാ ഇൻഷ്വറൻസ്: ഇനി സൗജന്യമല്ല
റെയിൽവേയിലെ യാത്രാ ഇൻഷ്വറൻസ്: ഇനി സൗജന്യമല്ല
Sunday, August 12, 2018 1:25 AM IST
ന്യൂ​ഡ​ൽ​ഹി: ഡി​ജി​റ്റ​ലാ​യി റെ​യി​ൽ​വേ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്കു ല​ഭി​ച്ചി​രു​ന്ന സൗ​ജ​ന്യ യാ​ത്രാ ഇ​ൻ​ഷ്വ​റ​ൻ​സ് നി​ർ​ത്ത​ലാ​ക്കും.

ഐ​ആ​ർ​സി​ടി​സി (ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​സ് കേ​റ്റ​റിം​ഗ് ആ​ൻ​ഡ് ടൂ​റി​സം കോ​ർ​പ​റേ​ഷ​ൻ) വ​ഴി​യു​ള്ള ബു​ക്കിം​ഗി​ന് ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് സൗ​ജ​ന്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ്ര​ഖ്യാ​പി​ച്ച​ത്. സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ഇ​ത് ഐ​ച്ഛി​ക​മാ​ക്കും. ഇ​നി ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​ൻ തു​ട​ങ്ങു​ന്പോ​ൾ​ത​ന്നെ സ്ക്രീ​നി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് വേ​ണോ വേ​ണ്ട​യോ എ​ന്ന ചോ​ദ്യം ഉ​യ​ർ​ന്നു​വ​രും.


അ​പ​ക​ട​മ​ര​ണ​ത്തി​നു പ​ര​മാ​വ​ധി പ​ത്തു​ല​ക്ഷം രൂ​പ, അ​പ​ക​ട​ഫ​ല​മാ​യി ശാ​രീ​രി​ക ന്യൂ​ന​ത വ​ന്നാ​ൽ പ​ര​മാ​വ​ധി ഏ​ഴ​ര​ല​ക്ഷം, പ​രി​ക്കേ​റ്റാ​ൽ പ​ര​മാ​വ​ധി ര​ണ്ടു​ല​ക്ഷം രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് നി​ല​വി​ലു​ള്ള ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.