തമിഴ്നാട്ടിൽ രാഹുലിനു സുരക്ഷ ലഭിച്ചില്ലെന്നു കോൺഗ്രസ്
തമിഴ്നാട്ടിൽ രാഹുലിനു സുരക്ഷ ലഭിച്ചില്ലെന്നു കോൺഗ്രസ്
Sunday, August 12, 2018 1:25 AM IST
ചെ​​​ന്നൈ: ഡി​​​എം​​​കെ നേ​​​താ​​​വ് എം. ​​​ക​​​രു​​​ണാ​​​നി​​​ധി​​​ക്ക് അ​​​ന്ത്യോ​​​പ​​​ചാ​​​ര​​​മ​​​ർ​​​പ്പി​​​ക്കാ​​​നെ​​​ത്തി​​​യ കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ സു​​​ര​​​ക്ഷാ​​​ക്ര​​​മീ​​​ക​​​ര​​​ണ​​​ത്തി​​​ൽ‌ വീ​​​ഴ്ച സം​​​ഭ​​​വി​​​ച്ച​​​താ​​​യി ത​​​മി​​​ഴ്നാ​​​ട് പ്ര​​​ദേ​​​ശ് കോ​​​ൺ​​​ഗ്ര​​​സ് ക​​​മ്മി​​​റ്റി. പി​​​ഴ​​​വു​​​വ​​​രു​​​ത്തി​​​യ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ടി​​​എ​​​ൻ​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് തി​​​രു​​​നാ​​​വുക്കരശ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ക​​​ഴി​​​ഞ്ഞ എ​​​ട്ടി​​​നു ചെ​​​ന്നൈ​​​യി​​​ലെ രാ​​​ജാ​​​ജി ഹാ​​​ളി​​​ൽ ക​​​രു​​​ണാ​​​നി​​​ധി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വ​​​ച്ച​​​പ്പോ​​​ഴാ​​​ണ് കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ അ​​​ന്ത്യോ​​​പ​​​ചാ​​​ര​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി മ​​​ട​​​ങ്ങി​​​യ​ ശേ​​​ഷം, വി​​​ശി​​​ഷ്ട​​​വ്യ​​​ക്തി​​​ക​​​ൾ​​​ക്കാ​​​യി ത​​​യാ​​​റാ​​​ക്കി​​​യ വ​​​ഴി​​​യി​​​ലൂ​​​ടെ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളെ ക​​​യ​​​റ്റി​​​വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ഈ ​​​സ​​​മ​​​യ​​​ത്താ​​​ണ് രാ​​​ഹു​​​ൽ എ​​​ത്തി​​​യ​​​ത്. അ​​​ര​​​മ​​​ണി​​​ക്കൂ​​​റോ​​​ളം തി​​​ര​​​ക്കി​​​ൽ നി​​​ൽ​​​ക്കേ​​​ണ്ടി​​​വ​​​ന്ന രാ​​​ഹു​​​ലി​​​ന്‍റെ സു​​​ര​​​ക്ഷ​​​യ്ക്ക് പോ​​​ലീ​​​സു​​​കാ​​​ർ എ​​​ത്തി​​​യി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.