ചന്ദ്രയാൻ-2 ജനുവരി-മാർച്ചിൽ വിക്ഷേപിക്കും
ചന്ദ്രയാൻ-2 ജനുവരി-മാർച്ചിൽ വിക്ഷേപിക്കും
Monday, August 13, 2018 12:52 AM IST
ബം​​​ഗ​​​ളൂ​​​രു: ഇ​​​ന്ത്യ​​​യു​​​ടെ ര​​​ണ്ടാ​​​മ​​​ത്തെ ചാ​​​ന്ദ്രദൗ​​​ത്യ​​​മാ​​​യ ച​​​ന്ദ്ര​​​യാ​​​ൻ-2 അ​​​ടു​​​ത്ത വ​​​ർ​​​ഷം ജ​​​നു​​​വ​​​രി- മാ​​​ർ​​​ച്ച് മാ​​​സ​​​ത്തി​​​ലെ വി​​​ൻ​​​ഡോ​​​യി​​​ൽ വി​​​ക്ഷേ​​​പി​​​ക്കും. മു​​​ൻ ധാ​​​ര​​​ണ​​​യി​​​ൽ​​​നി​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യി ച​​​ന്ദ്രോ​​​പ​​​രി​​​ത​​​ല​​​ത്തി​​​ൽ ഇ​​​റ​​​ങ്ങു​​​ന്ന രീ​​​തി​​​യി​​​ൽ രൂ​​​പ​​​രേ​​​ഖ​​​യി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് ഇ​​​സ്രോ ചെ​​​യ​​​ർ​​​മാ​​​ൻ കെ. ​​​ശി​​​വ​​​ൻ അ​​​റി​​​യി​​​ച്ചു.

ജ​​​നു​​​വ​​​രി മൂ​​​ന്നി​​​ന് ച​​​ന്ദ്ര​​​യാ​​​ൻ ദൗ​​​ത്യം വി​​​ക്ഷേ​​​പ​​​ണം ന​​​ട​​​ത്തു​​​ന്ന​​​ രീ​​​തി​​​യി​​​ലാ​​​ണ് നേ​​​ര​​​ത്തേ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന​​​ത്. അ​​​നു​​​കൂ​​​ല സാ​​​ഹ​​​ച​​​ര്യം ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ മാ​​​ർ​​​ച്ച് വ​​​രെ വി​​​ക്ഷേ​​​പ​​​ണം നീ​​​ട്ടാം. മാ​​​ർ​​​ച്ച് അ​​​വ​​​സാ​​​ന​​​ത്തെ അ​​​നു​​​കൂ​​​ല തീ​​​യ​​​തി വ​​​രെ കാ​​​ത്തി​​​രു​​​ന്നാ​​​ൽ ല​​​ക്ഷ്യം ന​​​ഷ്ട​​​മാ​​​കാ​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ച​​​ന്ദ്രോ​​​പ​​​രി​​​ത​​​ല​​​ത്തി​​​ൽ ഉ​​​പ​​​ഗ്ര​​​ഹം സു​​​ഗ​​​മ​​​മാ​​​യി ഇ​​​റ​​​ങ്ങു​​​ന്ന രീ​​​തി​​​യി​​​ൽ രൂ​​​പ​​​ക​​​ൽ​​​പ്പ​​​ന​​​യി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി​​​യതാ​​​ണ് വി​​​ക്ഷേ​​​പ​​​ണം വൈ​​​കി​​​ക്കാ​​​ൻ കാ​​​ര​​​ണം. ലാ​​​ൻ​​​ഡിം​​​ഗി​​​ലു​​​ണ്ടാ​​​കു​​​ന്ന കു​​​ലു​​​ക്കം കു​​​റ​​​യ്ക്കാ​​​ൻ ച​​​ന്ദ്രയാ​​​ൻ- 2 ന്‍റെ ഭാ​​​രം 600 കി​​​ലോ വ​​​ർ​​​ധി​​​പ്പി​​​ച്ച​​​താ​​​യും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു. അ​​​ടു​​​ത്ത മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ ഇ​​​സ്രോ 50 ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ൾ ഭ്ര​​​മ​​​ണ​​​പ​​​ഥ​​​ത്തി​​​ൽ എ​​​ത്തി​​​ക്കു​​​മെ​​​ന്ന് കെ. ​​ശി​​വ​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.