റഫാൽ: സർക്കാർ സഹായിച്ചിട്ടില്ലെന്നു റിലയൻസ്
റഫാൽ: സർക്കാർ സഹായിച്ചിട്ടില്ലെന്നു റിലയൻസ്
Monday, August 13, 2018 12:52 AM IST
ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ ഇ​ട​പാ​ടി​നെ​ച്ചൊ​ല്ലി​യു​ള്ള ആ​രോ​പ​ണ​പ്ര​ത്യാ​രോ​പ​ണ​ങ്ങ​ൾ ശ​ക്ത​മാ​യ​പ്പോ​ൾ ക​രാ​ർ നേ​ടി​യ​ത് കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്ന​ല്ലെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി റി​ല​യ​ൻ​സ് രം​ഗ​ത്തെ​ത്തി. ഫ്ര​ഞ്ച് ക​ന്പ​നി​യാ​യ ദ​സോ നേ​രി​ട്ടാ​ണു ത​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നാ​ണ് അ​നി​ൽ അം​ബാ​നി ന​യി​ക്കു​ന്ന റി​ല​യ​ൻ​സ് ഗ്രൂ​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ എ​ച്ച്എ​എ​ലി​നെ ഒ​ഴി​വാ​ക്കി റി​ല​യ​ൻ​സി​നെ തെ​ര​ഞ്ഞ​ടു​ത്ത​തു ചോ​ദ്യം​ചെ​യ്ത് കോ​ണ്‍​ഗ്ര​സ് അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ദ​സോ ആ​ണു വി​മാ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്ക​യ​ക്കു​ന്ന​ത്. വി​മാ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ നി​ർ​മി​ക്കു​ന്നി​ല്ലെ​ന്ന​തി​നാ​ൽ എ​ച്ച്എ​എ​ൽ ഉ​ൾ​പ്പ​ടെ മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​നും ഇ​തി​ൽ റോ​ളി​ല്ലെ​ന്നാ​ണ് റി​ല​യ​ൻ​സ് ഡി​ഫ​ൻ​സ് ലി​മി​റ്റ​ഡ് സി​ഇ​ഒ രാ​ജേ​ഷ് ദിം​ഗ്ര പ​റ​യു​ന്ന​ത്.


റ​ഫാ​ൽ ഇ​ട​പാ​ടി​ൽ റി​ല​യ​ൻ​സി​ന് 30,000 കോ​ടി​യു​ടെ ലാ​ഭ​മു​ണ്ടാ​യെ​ന്നു പ​റ​യു​ന്ന​ത് അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണ്. ദ​സോ റി​ല​യ​ൻ​സ് ഡി​ഫ​ൻ​സി​ൽ 25 ശ​ത​മാ​നം ഓ​ഹ​രി​യേ എ​ടു​ത്തി​ട്ടു​ള്ളൂ. റി​ല​യ​ൻ​സ് എ​യ്റോ​സ്പേ​സ് ലി​മി​റ്റ​ഡി​ൽ ദ​സോ​യ്ക്ക് 49 ശ​ത​മാ​നം ഓ​ഹ​രി​യു​ണ്ടെ​ന്നും ദിം​ഗ്ര പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.