ഭാരത് ബന്ദിലെ ആക്രമണങ്ങൾ: ഹർജി മറ്റൊരു ബെഞ്ച് പരിഗണിക്കും
ഭാരത് ബന്ദിലെ ആക്രമണങ്ങൾ: ഹർജി മറ്റൊരു ബെഞ്ച് പരിഗണിക്കും
Tuesday, August 14, 2018 12:41 AM IST
ന്യൂ​ഡ​ൽ​ഹി: എ​സ്‌​സി, എ​സ്ടി വി​ധി​ക്കെ​തി​രേ ഏ​പ്രി​ൽ ര​ണ്ടി​നു ന​ട​ന്ന ഭാ​ര​ത്​ബ​ന്ദി​ൽ വ്യാ​പ​ക അ​തി​ക്ര​മ​ങ്ങ​ൾ ഉ​ണ്ടാ​യ വി​ഷ​യം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ഹ​ർ​ജി ഉ​ചി​ത​മാ​യ ബെ​ഞ്ച് പ​രി​ശോ​ധി​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി. വി​ഷ​യം തി​ങ്ക​ളാ​ഴ്ച ജ​സ്റ്റീ​സു​മാ​രാ​യ എ.​എം. സ​പ്രെ, യു.​യു . ല​ളി​ത് എ​ന്നി​വ​രു​ടെ ബെ​ഞ്ചി​നു മു​ന്നി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

വി​വി​ധ രാഷ്‌ട്രീയപാ​ർ​ട്ടി​ക​ളും നേ​താ​ക്ക​ളും ആ​ഹ്വാ​നം ചെ​യ്ത ഭാ​ര​ത​ബ​ന്ദി​ലു​ട​നീ​ളം അ​ക്ര​മ​സം​ഭ​വ​ങ്ങ​ളും നാ​ശ​ന​ഷ്ട​ങ്ങ​ളു​മു​ണ്ടാ​യെ​ന്നാ​രോ​പി​ച്ച് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ബി​ജോ​ണ്‍ കു​മാ​ർ മി​ശ്ര ന​ൽ​കി​യ ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി നേ​ര​ത്തേ കേ​ന്ദ്ര​ത്തി​ന്‍റെ മ​റു​പ​ടി തേ​ടി​യി​രു​ന്നു. എസ്‌സി/ എ​സ്ടി (പീ​ഡ​നം ത​ട​യ​ൽ) നി​യ​മ​ത്തി​ൽ സു​പ്രീം​കോ​ട​തി വെ​ള്ളം ചേ​ർ​ത്തു​വെ​ന്നാ​രോ​പി​ച്ച് രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ പ​തി​നൊ​ന്നു പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി വ​സ്തു​വ​ക​ക​ൾ ന​ശി​പ്പി​ക്ക​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.