ബിജെപി ഓഫീസിനു മുന്നിൽ സ്വാമി അഗ്നിവേശിനു മർദനം
ബിജെപി ഓഫീസിനു മുന്നിൽ സ്വാമി അഗ്നിവേശിനു മർദനം
Saturday, August 18, 2018 12:14 AM IST
ന്യൂ​ഡ​ൽ​ഹി: അ​ന്ത​രി​ച്ച മു​ൻ​പ്ര​ധാ​ന​മ​ന്ത്രി വാ​ജ്പേ​യി​ക്ക് അ​ന്തി​മോ​പാ​ചാ​രം അ​ർ​പ്പി​ക്കാ​നെ​ത്തി​യ സ്വാ​മി അ​ഗ്നി​വേ​ശി​നു നേ​ർ​ക്ക് ആ​ക്ര​​മ​ണം. ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ മാ​ർ​ഗി​ലെ ബി​ജെ​പി ഓ​ഫീ​സി​നു സ​മീ​പ​ത്തു വ​ച്ചാ​ണ് വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സം​ഘം അ​ദ്ദേ​ഹ​ത്തെ ആ​ക്ര​മി​ച്ച​ത്. ഒ​രു മാ​സ​ത്തി​നി​ടെ സ്വാ​മി അ​ഗ്നി​വേ​ശി​നു നേ​ർ​ക്കു ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ആ​ക്ര​ണ​മാ​ണി​ത്. വാ​ജ്പേ​യി​യു​ടെ മൃ​ത​ദേ​ഹം പൊ​തു ദ​ർ​ശ​ന​ത്തി​ന് വ​ച്ചി​രു​ന്ന​തി​നാ​ൽ പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ കാ​മ​റ​ക​ളി​ൽ സ്വാ​മി അ​ഗ്നി​വേ​ശി​ന് നേ​ർ​ക്കു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വ്യ​ക്ത​മാ​യി പ​തി​ഞ്ഞി​രു​ന്നു.

ബി​ജെ​പി ഓ​ഫീ​സി​നു മു​ന്നി​ലേ​ക്കു ന​ട​ന്ന​ടു​ക്ക​വേ വ​ഞ്ച​ക​ൻ എ​ന്നു വി​ളി​ച്ചു​കൊ​ണ്ടാ​ണ് ഒ​രു സം​ഘം അ​ദ്ദേ​ഹ​ത്തെ വ​ലി​ച്ചു താ​ഴെ​യി​ടാ​ൻ ശ്ര​മി​ച്ച​ത്. അ​ക്ര​മി​സം​ഘ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഒ​രു സ്ത്രീ ​അ​ദ്ദേ​ഹ​ത്തെ ചെ​രി​പ്പൂ​രി​യ​ടി​ക്കാ​നും ശ്ര​മി​ക്കു​ന്നു​ണ്ട്. അ​ക്ര​മി​ക​ൾ സ്വാ​മി​യു​ടെ ത​ല​പ്പാ​വ് വ​ലി​ച്ചൂ​രി​യെ​ടു​ത്തു.


സം​ഭ​വം ക​ണ്ട് ഓ​ടി​യ​ടു​ത്ത പോ​ലീ​സ് സം​ഘം സ്വാ​മി​യെ വാ​നി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്പോ​ഴും അ​ക്ര​മി​ക​ൾ പി​ന്തുട​ർ​ന്ന് മ​ർ​ദി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട ായി​രു​ന്നു.
സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ഗ്നി​വേ​ശ് പ​റ​യു​ന്ന​തി​ങ്ങ​നെ: ഞാ​ൻ വാ​ജ്പേ​യി​ക്ക് അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കു​ന്ന​തി​നാ​യി പോ​കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തെ ക​ന​ത്ത സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ കാ​ര​ണം കാ​ൽ​ന​ട​യാ​യാ​ണ് പോ​യ​ത്. പെ​ട്ടെന്നാ​ണ് ഒ​രു സം​ഘം ആ​ക്രോ​ശി​ച്ചുകൊ​ണ്ട് ഓ​ടി​യ​ടു​ത്ത​ത്. അ​വ​ർ എ​ന്നെ ത​ല്ലി. പി​ടി​ച്ചു വ​ലി​ച്ചു വ​ട്ടം ക​റ​ക്കി. ത​ല​പ്പാ​വ് വ​ലി​ച്ചൂ​രി​യെ​ടു​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും​ചെ​യ്തു. സം​ഭ​വ​ത്തി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രംവ​രെ​യും പോ​ലീ​സ് ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.