ടോണി ബ്ളെയറുടെ പിതാവ് നിര്യാതനായി
ലണ്ടന്‍: മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ളെയറുടെ പിതാവ് ലിയോ (89) നിര്യാതനായി. തെരുവുസര്‍ക്കസുകാരുടെ മകനായ ലിയോയെ ചെറുപ്പത്തിലേ ഗ്ളാസ്ഗോയിലെ ഒരു കപ്പല്‍ത്തൊഴിലാളി ദത്തെടുക്കുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ഭടനായിരുന്നു. പട്ടാളത്തില്‍നിന്നു വിരമിച്ചശേഷം നിയമം പഠിച്ച് അഭിഭാഷകനും അധ്യാപകനുമായി. ആദ്യം കമ്യൂണിസ്റും പിന്നെ യാഥാസ്ഥിതികനും ആയിരുന്ന ലിയോ മകന്‍ നേതൃത്വത്തിലെത്തിയപ്പോഴാണു ലേബര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്.