മന്‍മോഹന്‍ - വെന്‍ ജിയാബാവോ ചര്‍ച്ച ഇന്ന്
നൊംപെന്‍: ആസിയാന്‍ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ഇന്നു ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബാവോയുമായി കൂടിക്കാഴ്ച നടത്തുമെന്നു സൂചന. വ്യാപാര-വാണിജ്യകാര്യങ്ങളായിരിക്കും ചര്‍ച്ചയിലെ മുഖ്യവിഷയമെന്നും വാണിജ്യമന്ത്രി ആനന്ദ് ശര്‍മ സൂചന നല്കി.