കരയാക്രമണം ഒഴിവാക്കണമെന്ന് ഇസ്രയേലിനോട് ഒബാമ
കരയാക്രമണം ഒഴിവാക്കണമെന്ന്  ഇസ്രയേലിനോട് ഒബാമ
Monday, November 19, 2012 12:00 AM IST
വാഷിംഗ്ടണ്‍: സുരക്ഷയ്ക്കാവശ്യമായ നടപടി കൈക്കൊള്ളാന്‍ ഇസ്രയേലിന് അവകാശമുണ്െടങ്കിലും ഗാസയില്‍ കരയാക്രമണം ഒഴിവാക്കുന്നതാണു നല്ലതെന്ന് യു എസ് പ്രസിഡന്റ് ബറാക് ഒബാമ. ഹമാസ് റോക്കറ്റ് ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ കരയാക്രമണത്തിന് മടിക്കില്ലെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹൂ മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെയാണ് ഒബാമയുടെ പ്രസ്താവന.

കരയാക്രമണം നടത്തിയാല്‍ ഇസ്രയേലിനു അന്തര്‍ദേശീയ പിന്തുണ കുറയുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി വില്യം ഹേഗും പറഞ്ഞു. ഇസ്രയേല്‍ കരയാക്രമണം നടത്തിയാല്‍ ഈജിപ്ത് ഒരിക്കലും അംഗീകരിക്കില്ലെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി പറഞ്ഞു. ഇസ്രേലി ആക്രമണം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.


ടാങ്കുകളും കവചിത വാഹനങ്ങളുമായി ഇസ്രേലിസൈന്യം യുദ്ധസജ്ജരായി ഗാസ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുകയാണ്. ഇന്നലെ ഗാസയില്‍ ഇസ്രേലി സേന നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ നാലുകുട്ടികള്‍ ഉള്‍പ്പെടെ 18 പേര്‍ക്കാണു ജീവഹാനി നേരിട്ടത്. മാധ്യമസ്ഥാപനങ്ങളുടെ നേര്‍ക്കു നടന്ന വ്യോമാക്രമണത്തില്‍ എട്ടു ലേഖകര്‍ക്കും പരിക്കേറ്റു.

ഇതിനിടെ ഹമാസ് ഭീഷണി തുടര്‍ന്നാല്‍ ഗാസയെ മധ്യയുഗത്തിലെ അവസ്ഥയിലെത്തിക്കാന്‍ മടിക്കില്ലെന്ന് ഇസ്രേലി പ്രതിരോധമന്ത്രി എലി യിഷാഹി മുന്നറിയിപ്പു നല്‍കി. അങ്ങനെവന്നാല്‍ മാത്രമേ ഇസ്രയേലില്‍ അടുത്ത കുറെ ദശകങ്ങളില്‍ ശാന്തതയുണ്ടാവൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.