Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to International News |
മുര്‍സിക്കു മുന്നില്‍ പ്രശ്നങ്ങളുടെ കൂമ്പാരം
Inform Friends Click here for detailed news of all items Print this Page
കയ്റോ:മുസ്ലിം ബ്രദര്‍ഹുഡിനു ഭൂരിപക്ഷമുള്ള ഭരണഘടനാ അസംബ്ളി പാസാക്കിയ കരടു ഭരണഘടനയ്ക്ക് ഈജിപ്ഷ്യന്‍ വോട്ടര്‍മാര്‍ അംഗീകാരം നല്കിയെങ്കിലും മുഹമ്മദ് മുര്‍സിയെ കാത്തിരിക്കുന്നത് പ്രശ്നങ്ങളുടെ കൂമ്പാരം. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ അനുദിനം മോശമായിക്കൊണ്ടിരിക്കെ, പരിഹാരനടപടികള്‍ക്ക് പ്രസിഡന്റിന് ഏറെ ശ്രദ്ധനല്‍കേണ്ടിവരും. സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് നികുതിവര്‍ധനയും ചെലവുചുരുക്കലും അനിവാര്യമാണെന്നിരിക്കെ പ്രതിപക്ഷകക്ഷികള്‍ ഇതിനോടു പ്രതികരിക്കുന്ന രീതിയും നിര്‍ണായകം.

പുതിയ കരടുഭരണഘടനയ്ക്ക് അംഗീകാരം നേടിയെടുത്തത്തില്‍ വ്യാപക ക്രമക്കേടുകളുണ്െടന്ന് അവര്‍ ആരോപിച്ച സാഹചര്യത്തില്‍ പ്രത്യേകിച്ചും.

ശനിയാഴ്ച നടന്ന രണ്ടാംഘട്ട ഹിതപരിശോധനയില്‍ പങ്കെടുത്ത 64% പേര്‍ ഭരണഘടനയ്ക്ക് അനുകൂലമായി വോട്ടു ചെയ്തെന്നാണ് മുസ്ലിം ബ്രദര്‍ഹുഡ് നേതാക്കള്‍ പറയുന്നത്. ലിബറല്‍ നിലപാടുള്ളവരും ക്രൈസ്തവ സമൂഹവും ഭരണഘടനയില്‍ ആശങ്കപ്പെടുന്നുണ്െടന്ന് പ്രതിപക്ഷവും പറയുന്നു. എന്തായാലും ഭരണഘടനാ രൂപീകരണവേളയില്‍ പ്രകടമായ അഭിപ്രായവ്യത്യാസം വളരാനുള്ള സാഹചര്യമാണ് ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്നത്. പ്രത്യേകിച്ചും സാമ്പത്തികസ്ഥിതി മോശമാകുന്ന സാഹചര്യത്തില്‍.

പ്രതിപക്ഷത്തിന്റെകൂടി പിന്തുണയില്ലെങ്കില്‍ രാജ്യത്ത് പരിഷ്കാരങ്ങള്‍ കൊണ്ടുവരിക മുഹമ്മദ് മുര്‍സിക്ക് ദുഷ്കരമായിരിക്കും. പരിഷ്കാരങ്ങള്‍ നടപ്പാക്കിയാല്‍ മാത്ര മേ അന്താരാഷ്ട്രനാണയനിധി വാഗ്ദാനം ചെയ്തിരിക്കുന്ന 480 കോടി യുഎസ് ഡോളര്‍ ലഭ്യമാകൂ എന്നത് മറ്റൊരു യാഥാര്‍ഥ്യം.

ഏതായാലും കരടുഭരണഘടനയ്ക്ക് അംഗീകാരം ലഭിക്കുന്നതോടെ ഈജിപ്തിലെ രാഷ്ട്രീയ പ്രശ്നങ്ങളെല്ലാം തീരുമെന്ന ബ്രദര്‍ഹുഡിന്റെ പ്രതീക്ഷ തല്‍ക്കാലം ഫലവത്താകുന്ന ലക്ഷണമില്ല. പ്രസിഡന്റ് മുര്‍സിയും ബ്രദര്‍ഹുഡും സലാഫികളും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഒരു വശത്തും മതേതര ലിബറല്‍ പാര്‍ട്ടിക്കാരും മിതവാദികളായ മുസ്ലിംകളും ക്രൈസ്തവരും ഉള്‍പ്പെടുന്ന ഗ്രൂപ്പ് മറുവശത്തും നിലയുറപ്പിച്ചിരിക്കുകയാണ്.


വി​​ക്കി​​ലീ​​ക്സി​​നു വി​​വ​​രം ചോ​​ർ​​ത്തി​​യ കേ​​സി​​ലെ പ്ര​​തി മാനിംഗിന്‍റെ ജയിൽശിക്ഷ ഒബാമ വെട്ടിക്കുറച്ചു
ഇറ്റലിയിൽ വൻ ഭൂകമ്പം; റോമും കുലുങ്ങി
സ്നോഡന് 2020 വരെ റഷ്യയിൽ താമസിക്കാം
മുൻ ഈജിപ്ഷ്യൻ ഫുട്ബോൾ താരം ഭീകരപ്പട്ടികയിൽ
തായ് വാൻ പിടിക്കാൻ 100 മണിക്കൂർ മതി!
സീനിയർ ബുഷ് ആശുപത്രിയിൽ
ലഷ്കർ ഭീകരൻ ചോട്ടു കൊല്ലപ്പെട്ടു
ജർമൻ പൊതുതെരഞ്ഞെടുപ്പ് സെപ്റ്റംബർ 24ന്
കിഴക്കൻ മൊസൂൾ ഇറാക്കിസൈന്യംപിടിച്ചു
മാലി സൈനിക ക്യാമ്പിൽ ചാവേർ ആക്രമണം: 50 മരണം
അന്‍റോണിയോ തജാനി പ്രസിഡന്‍റ്
യൂറോപ്യൻ പൊതുവിപണിയിൽനിന്നു ബ്രിട്ടൻ മാറും: തെ​രേ​സ മേ
അവസാനമായി ചന്ദ്രനിലെത്തിയ സെർനൻ ഇനി ഓർമ
മലേഷ്യൻ വിമാനം: തെരച്ചിൽ നിറുത്തി
തുർക്കി നൈറ്റ് ക്ലബ് ആക്രമണം: പ്രതി പിടിയിൽ
നൈജീരിയൻ അഭയാർഥി ക്യാമ്പിൽ വ്യോമാക്രമണം: 100 മരണം
ഷാങ്ഹായ് മേയർ രാജിവച്ചു
തുര്‍ക്കിയുടെ ചരക്കുവിമാനം തകര്‍ന്ന് 37 മരണം
നാറ്റോ കാലഹരണപ്പെട്ട സംഘടനയെന്നു ട്രംപ്
നാരായണ്‍ഗഞ്ച് കൂട്ടക്കൊല: ബംഗ്‌ളാദേശില്‍ 26 പേര്‍ക്കു വധശിക്ഷ
ഭരണഘടനാ പരിഷ്‌കാരം തുര്‍ക്കി പാര്‍ലമെന്റില്‍ വോട്ടെടുപ്പു നടത്തി
തുരുത്തുകള്‍ സൗദിക്കു നല്‍കരുതെന്ന് ഈജിപ്ഷ്യന്‍ കോടതി
നിശാക്ളബിൽ വെടി; അഞ്ചു മരണം
ഡോണൾഡ് ട്രംപിനെതിരെ പ്രതിഷേധറാലികൾ തുടങ്ങി
ലിബിയൻ തീരത്ത് അഭയാർഥിബോട്ട് മുങ്ങി നിരവധി മരണം
യുഎസിൽ 146 വർഷം പഴക്കമുള്ള സർക്കസ് കമ്പനി പൂട്ടുന്നു
പട്ടാളനിയമം പ്രഖ്യാപിക്കാൻ മടിക്കില്ലെന്നു ഡ്യുട്ടർട്ടെ
ഇറാക്കി സൈന്യം മൊസൂൾ യൂണിവേഴ്സിറ്റി പിടിച്ചു
വത്തിക്കാനില്‍ പലസ്തീൻ എംബസി തുറന്നു
കർദിനാൾ ഗിൽബർട്ട് അഗുസ്തോണി അന്തരിച്ചു
സൗ​ദി​യി​ൽ പൊ​തു​മാ​പ്പ് പ്ര​ഖ്യാ​പി​ച്ചു
യുഎസ് എംബസി മാറ്റാനുള്ള നീക്കത്തിനെതിരേ പലസ്തീൻ പ്രസിഡന്‍റ്
ഒ​ബാ​മ കെ​യ​ർ “ഐ​സി​യു​’’വി​ൽ
ധാക്ക കഫേആക്രമണം: സൂത്രധാരൻ പിടിയിൽ
ബ്രിട്ടനിലെ ഇസ്രയേൽ എംബസി ഉദ്യോഗസ്ഥൻ രാജിവച്ചു
മൊസൂളിൽ വ്യോമാക്രമണം; 30 പേർ കൊല്ലപ്പെട്ടു
പ്രതിരോധ സഹകരണം മെച്ചപ്പെടുത്താൻ ജപ്പാനും ഒാസ്ട്രേലിയയും
ആറു സ്ഫോടനങ്ങൾ; സിറിയൻ പൗരൻമാർ കൊല്ലപ്പെട്ടു
സിറിയൻ വിമാനത്താവളത്തിൽ ഇസ്രേലി റോക്കറ്റ് ആക്രമണം
ജോ ബൈഡനു പരോമന്നത സിവിലിയൻ ബഹുമതി
ഒബാമയുടെ വളർത്തുനായ യുവതിയെ ആക്രമിച്ചു
ഹില്ലരി കുറ്റക്കാരി: ട്രംപ്
വേണ്ടിവന്നാൽ യുഎസുമായി യുദ്ധത്തിനു തയാർ: ചൈന
ധൂർത്തടിച്ച ഓസീസ് മന്ത്രിക്കു പണിപോയി
എൽസാൽവദോറിൽ സമാധാനത്തിന്‍റെ ഒരു ദിവസം
ബാൾട്ടിമൂർ തീപിടിത്തം: ആറു കുട്ടികൾ മരിച്ചു
സാംസംഗ് മേധാവിയെ 22 മണിക്കൂർചോദ്യംചെയ്തു
ട്രംപിന് എതിരേയുള്ള രേഖ: മുൻ ബ്രിട്ടീഷ് ചാരൻ ഒളിവിൽ
പാരീസ് ഭീകരാക്രമണം: ബൽജിയത്തിൽ രണ്ടുപേർ അ​​റ​​സ്റ്റി​​ൽ
മതിലിനു പണം തരില്ലെന്നു മെക്സിക്കോ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.