കാബൂള്‍ പോലീസ് ആസ്ഥാനത്ത് യുഎസ് പ്രതിനിധി കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാന്‍ ത ലസ്ഥാനമായ കാബൂളിലെ പോലീസ് ആസ്ഥാനത്ത് യുഎസ് സൈനിക ഉപദേശകനെ കൊല്ലപ്പെട്ട നിലയില്‍ കണ്െടത്തി.

അഫ്ഗാനിസ്ഥാന്‍ പോലീസ് സേനയിലെ വനിതാ അംഗമാണ് കൊലനടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. കരുതിക്കൂട്ടിയുള്ള കൊലപാതകമാണോ അതോ അബദ്ധത്തില്‍ സംഭവിച്ചതാണോയെന്ന് വ്യക്തമല്ലെന്ന് പോലീസ് വിശദീകരിച്ചു. വിശദാംശങ്ങള്‍ പരസ്യമാക്കാനും അവര്‍ വിസമ്മതിക്കുകയാണ്. കൊല്ലപ്പെട്ടത് യുഎസ് സേനാംഗമാണോയെന്ന കാര്യത്തിലും സംശയം നിലനില്‍ക്കുകയാണ്. കൊലപാതകം സംബന്ധിച്ച വിശദാംശങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് നാറ്റോ സൈനികനേതൃത്വം വ്യക്തമാക്കി.


ഈവര്‍ഷം മാത്രം 50 ലധികം വിദേശസൈനികരെ അഫ്ഗാന്‍ സൈനികര്‍ കൊലപ്പെടുത്തിയിട്ടുണ്ട്. പല ആക്രമണങ്ങളും പുറംലോകം അറിയാറുമില്ല.2014 നകം അഫ്ഗാനിസ്ഥാനില്‍ നിന്നും നാറ്റോ സേന പിന്‍മാറാനിരിക്കുകയാണ്. അതിനുമുമ്പ് അഫ്ഗാനിസ്ഥാന്‍ പോലീസിനും സൈന്യത്തിനും മതിയായ പരിശീലനം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സഖ്യസേന.