ആശുപത്രിയില്‍ വൈറസ്ബാധ: ജപ്പാനില്‍ ആറുപേര്‍ മരിച്ചു
ടോക്കിയോ: നോറോവൈറസ് മൂലമുണ്ടാകുന്ന വയറിളക്കം ബാധിച്ച് ജപ്പാനിലെ ആശുപത്രിയില്‍ ചികിത്സയില്‍കഴിഞ്ഞിരുന്ന ആറ് രോഗികള്‍ മരണമടഞ്ഞു. നിഷിയാന്‍ നഗരത്തിലെ ആശുപത്രിയിലാണ് രോഗബാധ. 78 നും 88 നും ഇടയില്‍ പ്രായമുള്ള വൃദ്ധരാണ് മരണമടഞ്ഞത്.

44 രോഗികളില്‍ രോഗബാധ സ്ഥിരീകരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഛര്‍ദി, വയറിളക്കം, വയറുവേദന തുടങ്ങിയവയാണ് വൈറസ്ബാധയെത്തുടര്‍ന്ന് രോഗികള്‍ക്കു അനുഭവപ്പെടുക. ചില സംഭവങ്ങളില്‍ രുചി തിരിച്ചറിയാനുള്ള ശേഷിയും രോഗിക്ക് നഷ്ടപ്പെടും. വൈറസ്ബാധ നേരത്തെ കണ്ടുപിടിക്കാന്‍ കഴിയാത്തത്തില്‍ ആശുപത്രി ഡയറക്ടര്‍ ഖേദം പ്രകടി പ്പിച്ചു.