അല്‍ക്വയ്ദ തലവന്റെ സഹോദരനെ സിറിയന്‍ സേന പിടികൂടി
Sunday, January 6, 2013 10:32 PM IST
ഡമാസ്കസ്: അല്‍ക്വയ്ദ തലവന്‍ അയ്മന്‍ അല്‍ സാവാഹിരിയുടെ സഹോദരന്‍ മുഹമ്മദ് അല്‍ സാവാഹിരി(59)യെ സിറിയന്‍ സുരക്ഷാസേന പിടികൂടിയതായി റിപ്പോര്‍ട്ട്. പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിനെതിരേ യുദ്ധം ചെയ്യുന്ന വിമതരുമായി ദേരയില്‍ കൂടിക്കാഴ്ച നടത്തവേയാണ് ഇയാളെ അറസ്റ് ചെയ്തത്.

മുഹമ്മദ് സാവാഹിരി മനുഷ്യത്വപരമായ ദൌത്യത്തിലാണ് ഏര്‍പ്പെട്ടിരുന്നതെന്നും ഏതെങ്കിലും തരത്തിലുള്ള അക്രമപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയല്ലെന്നും വിമതര്‍ പറഞ്ഞു. സഹായം എത്തിക്കുന്നതിന് പ്രാദേശികതലത്തില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടാനുള്ള വാഗ്ദാനവുമായാണ് ഇദ്ദേഹം എത്തിയതെന്നും വിമതര്‍ കൂട്ടിച്ചേര്‍ത്തു.


അതേസമയം, വിമതയുദ്ധം നടത്തുന്നത് തീവ്രവാദികളാണെ ന്ന വാദത്തിനു ബലം ലഭിക്കാന്‍ സാവാഹിരിയുടെ അറസ്റ് സിറിയന്‍ ഭരണകൂടം പ്രയോജനപ്പെടുത്തിയേക്കും.

ഉസാമ ബിന്‍ലാദനെ യുഎസ് കമാന്‍ഡോകള്‍ വധിച്ചതിനു പിന്നാലെയാണ് മുഹമ്മദിന്റെ മൂത്ത സഹോദരനായ അയ്മന്‍ അല്‍ സവാഹിരി അല്‍ക്വയ്ദ നേതൃത്വം ഏറ്റെടുത്തത്. അസാദിനെതിരേ ജിഹാദ് നടത്താന്‍ അയ്മന്‍ ആഹ്വാനം ചെയ്തിരുന്നു.

അല്‍ക്വയ്ദ ബന്ധമുള്ള ജബാ ത്ത് അല്‍ നുസ്ര അടക്കമുള്ള തീവ്രവാദ സംഘടനകള്‍ വിമതര്‍ക്കൊപ്പം പോരാടുന്നുണ്ട്.ജബാത്ത് അല്‍ നുസ്രയില്‍ ആയിരത്തോളം അല്‍ക്വയ്ദ ബന്ധമുള്ള പോരാളി കളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.