ബ്രിട്ടനിലെ വമ്പന്‍ നികുതിവെട്ടിപ്പുകാരില്‍ നാല് ഇന്ത്യക്കാരും
ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും വലിയ 32 നികുതിവെട്ടിപ്പുകാരുടെ പട്ടികയില്‍ നാല് ഇന്ത്യക്കാരും. ദേവീന്ദര്‍ സിംഗ് ദലിവാള്‍, സന്ദീപ് സിംഗ് ദോസാഞ്ച്, നവ്ദീപ് സിംഗ് ഗില്‍, രഞ്ജോത് സിംഗ് ഛലാല്‍ എന്നിവരാണ് ഇന്ത്യന്‍ വംശജരായ നികുതിവെട്ടിപ്പുകാര്‍. ബ്രിട്ടനില്‍ നടന്നിട്ടുള്ള ഏറ്റവും വലിയ മദ്യക്കള്ളക്കടത്ത് നടത്തിയതിനാണ് ദേവീന്ദര്‍ പിടിയിലായത്. 50 മില്യന്‍ പൌണ്ടിന്റെ നികുതി വെട്ടിപ്പാണ് ഇയാള്‍ നടത്തിയത്. വ്യാജ കമ്പനികള്‍ സ്ഥാപിച്ച് 28 മില്യന്‍ പൌണ്ട് നികുതിവെട്ടിപ്പു നടത്തിയതിനാണ് മറ്റു മൂന്നു പേരും പിടിയിലായത്.