സിറിയന്‍ പ്രസിഡന്റിന്റെ അമ്മ രാജ്യം വിട്ടു
Tuesday, January 22, 2013 11:24 PM IST
ദുബായ്: സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിന്റെ അമ്മ അനിസാ മക്ലുഫ് ദുബായിയിലേക്കു പലായനം ചെയ്തതായി റിപ്പോര്‍ട്ട്. അനിസായുടെ മകള്‍ ബുഷറ ദുബായിയിലുണ്ട്.

അസാദിന്റെ ഏക സഹോദരിയായ ബുഷറയുടെ ഭര്‍ത്താവ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റാഫ് ജനറല്‍ അസീഫ് ജൂലൈയില്‍ ഡമാസ്കസിലെ ദേശീയ സുരക്ഷാ ആസ്ഥാനത്തുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെടുകയുണ്ടായി.

പിന്നീട് ബുഷറ ദുബായിയിലേക്കു താമസം മാറ്റുകയായിരുന്നു. ബുഷറയുടെ അഞ്ചു മക്കള്‍ ദുബായിയില്‍ പഠിക്കുന്നതായി സിറിയന്‍ കുടിയേറ്റക്കാര്‍ സെപ്റ്റംബറില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. അസാദിന് സിറിയയില്‍ ജനപിന്തുണ നഷ്ടപ്പെടുന്നതിന്റെ സൂചനയാണ് ക്ലൂഫിന്റെ പലായനമെന്ന് സിറിയന്‍ പ്രതിപക്ഷം പറയുന്നു. അസാദിനെതിരേയുള്ള ജനകീയ പ്രക്ഷോഭത്തില്‍ ഇതിനകം അറുപതിനായിരം പേരെങ്കിലും കൊല്ലപ്പെട്ടെന്നാണു കണക്ക്.


ഇതിനിടെ ഈസ്റാംബൂളില്‍ യോഗം ചേര്‍ന്ന സിറിയന്‍ പ്രതിപക്ഷം ബദല്‍ സര്‍ക്കാര്‍ രൂപീകരണം നീട്ടിവച്ചു. വിമത സിറിയന്‍ ഫ്രീ ആര്‍മിയുമായും മറ്റു സംഘടനകളുമായും സര്‍ക്കാര്‍ രൂപീകരണം സംബന്ധി ച്ചു കൂടുതല്‍ ചര്‍ച്ച നടത്തുന്നതിന് അഞ്ചംഗ പാനല്‍ രൂപീകരിച്ചതായി സിറിയന്‍ നാഷണല്‍ കൌണ്‍സില്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.