ബംഗ്ളാ അക്രമത്തില്‍ ആറു മരണം
ധാക്കാ: ബംഗ്ളാദേശില്‍ യുദ്ധക്കുറ്റ വിചാരണയ്ക്കെതിരേ ജമാത്ത് ഇ ഇസ്ലാമിയും പ്രതിപക്ഷ ബിഎന്‍പിയും ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് അക്രമാസക്തമായി. ഇതിനകം ആറു പേര്‍ കൊല്ലപ്പെട്ടു. 1971ലെ യുദ്ധവേളയില്‍ അതിക്രമം കാട്ടിയവരെയാണു വിചാരണ ചെയ്യുന്നത്.