ഈജിപ്തില്‍ അനുരഞ്ജനം
കയ്റോ: കലാപത്തില്‍ 60 പേര്‍ കൊല്ലപ്പെട്ട ഈജിപ്തില്‍ അല്‍ അഹ്സര്‍ യൂണിവേഴ്സിറ്റി മേധാവി ഷേക്ക് അഹമ്മദ് അല്‍ തയിബ് വിളിച്ചുകൂട്ടിയ സമാധാന ചര്‍ച്ചയില്‍ പങ്കെടുത്ത നേതാക്കള്‍ അക്രമം വെടിയുമെന്ന് പ്രഖ്യാപിക്കുന്ന രേഖയില്‍ ഒപ്പു വച്ചു. മുസ്്ലിം ബ്രദര്‍ഹുഡിന്റെയും പ്രതിപക്ഷത്തിന്റെയും നേതാക്കള്‍ ചര്‍ച്ചയ്ക്കെത്തി.

ഈജിപ്തില്‍ നടക്കുന്ന തെരുവുയുദ്ധം രാഷ്ട്രത്തിന്റെ തകര്‍ച്ചയ്ക്കിടയാക്കുമെന്ന് ചൊവ്വാഴ്ച സൈനികമേധാവി മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ചര്‍ച്ച നടത്താന്‍ അല്‍ അഹ്സര്‍ മേധാവി പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും നേതാക്കളെ ക്ഷണിച്ചത്. നേരത്തെ പ്രസിഡന്റ് മുര്‍സി പ്രതിപക്ഷ നേതാക്കളെ ചര്‍ച്ചയ്ക്കു ക്ഷണിച്ചെങ്കിലും പൊള്ളയായ ചര്‍ച്ചയ്ക്കില്ലെന്നു പറഞ്ഞ് അവര്‍ ക്ഷണം നിരസിക്കുകയായിരുന്നു.