ലൂയിസ് സാകോ കല്‍ദായ പാത്രിയര്‍ക്കീസ്
വത്തിക്കാ ന്‍ സിറ്റി: ഇറാക്കിലെ കിര്‍കുക് അതിരൂപതാധ്യക്ഷന്‍ മാര്‍ ലൂയിസ് സാകോയെ കല്‍ദായ കത്തോലി ക്കാസഭയു ടെ പാത്രിയര്‍ക്കീസായി തെരഞ്ഞെടുത്തു. ലൂയിസ് റഫായേല്‍ സാകോ പ്രഥമന്‍ എന്ന പേരിലാണ് അദ്ദേഹം ഇനി അറിയപ്പെടുക.

ഡിസംബറില്‍ റിട്ടയര്‍ ചെയ്ത കര്‍ദിനാള്‍ ഇമ്മാനുവല്‍ ഡെല്ലി തൃതീയന്റെ പിന്‍ഗാമിയാണ് ഇദ്ദേഹം. കല്‍ദായരില്‍ നല്ല പങ്ക് അമേരിക്കയിലായതിനാല്‍ അവിടെനിന്ന് ആരെയെങ്കിലും പാത്രിയര്‍ക്കീസായി സിനഡ് തെരഞ്ഞെടുക്കുമെന്നായിരുന്നു നേരത്തേ പ്രചരിച്ചിരുന്നത്.