Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to International News |
ഏകാന്തതയില്‍ പ്രാര്‍ഥനാജീവിതം നയിക്കാനാഗ്രഹം: മാര്‍പാപ്പ
Inform Friends Click here for detailed news of all items Print this Page
വത്തിക്കാന്‍സിറ്റി: സ്ഥാനമൊഴിഞ്ഞശേഷം ഏകാന്തതയില്‍ പ്രാര്‍ഥനാജീവിതം നയിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വ്യക്തമാക്കി.

റോമിലെ മെത്രാന്‍കൂടിയായ മാര്‍പാപ്പ റോം രൂപതയിലെ വൈദികരുടെ യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. ലോകത്തില്‍നിന്നു മറഞ്ഞിരുന്നു പ്രാര്‍ഥനയില്‍ മുഴുകിയാലും നിങ്ങളുടെയെല്ലാം തൊട്ടടുത്ത് താനുണ്ടായിരിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്കി.

രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ ചൈതന്യം ഉള്‍ക്കൊണ്ട് യഥാര്‍ത്ഥ സഭാ നവീകരണത്തിനായി പ്രവര്‍ത്തിക്കാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു. രണ്ടാം വത്തിക്കാന്‍ കൌണ്‍സിലില്‍ പങ്കെടുത്ത കാലത്തെ അനുഭവങ്ങള്‍ അദ്ദേഹം അനുസ്മരിച്ചു.

എണ്‍പത്തഞ്ചുകാരനായ ബനഡിക്ട് പതിനാറാമന്‍ 28നാണ് സ്ഥാനമൊഴിയുന്നത്. പ്രായാധിക്യം മൂലമുള്ള ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി തിങ്കളാഴ്ച സ്ഥാനത്യാഗം പ്രഖ്യാപിക്കുകയായിരുന്നു.

28നുശേഷം മാര്‍പാപ്പയുടെ വേനല്‍ക്കാല വസതിയായ കാസില്‍ ഗണ്േടാള്‍ഫോയില്‍ ഏതാനും നാള്‍ ചെലവഴിക്കുന്ന അദ്ദേഹം പിന്നീട് വത്തിക്കാനിലെ ഒരു മുന്‍ ആശ്രമ മന്ദിരത്തിലേക്കു താമസം മാറ്റും.

തുടര്‍ന്നുള്ള ജീവിതം പൂര്‍ണമായും ലോകത്തിന്റെ കണ്ണില്‍നിന്നു മറഞ്ഞിരിക്കാനാണ് അദ്ദേഹത്തിന്റെ പദ്ധതിയെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പുതിയ മാര്‍പാപ്പയെ ഈസ്ററിനുമുമ്പ് തെരഞ്ഞെടുത്തേക്കും.

ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനമൊഴിഞ്ഞാലുടന്‍ അദ്ദേഹത്തിന്റെ അധികാര ചിഹ്നങ്ങളായ മോതിരവും മുദ്രയും നശിപ്പിച്ചുകളയും. സാധാരണ മാര്‍പാപ്പമാര്‍ കാലംചെയ്യുമ്പോള്‍ അനുവര്‍ത്തിക്കാറുള്ളതാണ് ഈ ചടങ്ങ്.

ഇതേസമയം കഴിഞ്ഞ മാര്‍ച്ചില്‍ മെക്സിക്കോയിലേക്കും ക്യൂബയിലേക്കും നടത്തിയ പര്യടനത്തെത്തുടര്‍ന്നാണ് സ്ഥാനമൊഴിയുന്നതിനെക്കുറിച്ച് മാര്‍പാപ്പ ഗൌരവപൂര്‍വം ആലോചിച്ചു തുടങ്ങിയതെന്ന് വത്തിക്കാനിലെ ഉപദേഷ്ടാവായ ഗ്രെഗ് ബക്ക് പറഞ്ഞു.

മെക്സിക്കോയില്‍ ചെലവഴിച്ച ഒരു രാത്രി അദ്ദേഹത്തിന്റെ തലയ്ക്കു ചെറിയ പരിക്കേറ്റതായി ഇറ്റാലിയന്‍ പത്രമായ ലാ സ്റാമ്പാ റിപ്പോര്‍ട്ടു ചെയ്തു. ലൈറ്റിന്റെ സ്വിച്ച് തേടി മുറിയില്‍ നടന്നപ്പോഴാണ് ഇതു സംഭവിച്ചത്.

നിസാര പരിക്കേ പറ്റിയുള്ളുവെങ്കിലും ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ ഇത് അദ്ദേഹത്തെ പ്രേരിപ്പിച്ചിരിക്കാമെന്ന് മെക്സിക്കന്‍ പര്യടനത്തില്‍ മാര്‍പാപ്പയുടെ സംഘത്തിലുണ്ടായിരുന്ന ഒരു വൈദികനെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ടു ചെയ്തു.

ദീര്‍ഘയാത്രകള്‍ ഒഴിവാക്കണമെന്നു തന്റെ സഹോദരനോട് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നുവെന്ന് ബനഡിക്ട് പതിനാറാമന്റെ സഹോദരനായ മോണ്‍. ജോര്‍ജ് റാറ്റ്സിംഗറും ഈയിടെ പറയുകയുണ്ടായി.



ഏറ്റവും വലിയ റേഡിയോ ടെലിസ്കോപ് ചൈനയിൽ
മോദിക്കു പാക്കിസ്‌ഥാന്റെ മറുപടി; ഇന്ത്യ പാക്കിസ്‌ഥാനിൽ ഭീകരവാദം വളർത്തുന്നുവെന്ന്
മതനിന്ദാക്കേസിലെ പ്രതിയായ ജോർദാൻ എഴുത്തുകാരൻ വെടിയേറ്റു മരിച്ചു
ഹില്ലരി–ട്രംപ് ആദ്യ ടിവി സംവാദം ഇന്ന്
ബോക്കോഹറാം നേതാവ് ഷെക്കാക്കു ആരോഗ്യവാൻ
ബാഗ്ദാദിൽ ചാവേർ ആക്രമണം, ഏഴുമരണം
ജെയുഡി നേതാവിന്റെ ഹർജി പാക് കോടതി തള്ളി
ഇന്ത്യയും പാക്കിസ്‌ഥാനും നേരിട്ടു ചർച്ച നടത്തണമെന്ന് അമേരിക്ക
യുഎസ് മാളിലെ വെടിവയ്പ്: അക്രമി അറസ്റ്റിൽ
സിറിയൻ യുദ്ധം: റഷ്യയ്ക്ക് എതിരേ ബ്രിട്ടൻ
ജസ്റ്റിൻ ബീബറിനുനേരെ ആക്രമണം
ആലപ്പോയിൽ 600 തവണ വ്യോമാക്രമണം നടത്തി
സെപ്റ്റംബർ 11 ബിൽ ഒബാമ വീറ്റോ ചെയ്തു
യുഎസ് മാളിൽ അഞ്ചുപേരെ അക്രമി വെടിവച്ചുകൊന്നു
ബ്രിട്ടൻ: ലേബർ നേതാവായി കോർബിൻ തുടരും
ഉറി ആക്രമണം കാഷ്മീരിലെ സാഹചര്യങ്ങളോടുള്ള പ്രതികരണമെന്നു ഷരീഫ്
അധിനിവേശ കാഷ്മീരിൽ ബസ്മറിഞ്ഞ് 23 മരണം
ഇറാക്കിൽ ഭീകരാക്രമണം; 12 പേർ കൊല്ലപ്പെട്ടു
ഇന്ത്യയിലെ വ്യാപാരമേള പാക്കിസ്‌ഥാൻ പിൻവലിച്ചു
ബുഗ്തിക്കായി പാക്കിസ്‌ഥാൻ ഇന്റർപോളിനെ സമീപിക്കും
വ്യോമാക്രമണം ശക്‌തം; ആലപ്പോ കത്തുന്നു
പുടിന്റെ വിശ്വസ്തൻ സ്പീക്കറാവും
അഭയാർഥി ബോട്ട് ദുരന്തം: 148 മൃതദേഹങ്ങൾ കിട്ടി
മാധ്യമങ്ങൾ അപവാദ പ്രചാരണം നടത്തരുത്: മാർപാപ്പ
ബുഗ്തിക്ക് അഭയം നൽകരുത്: പാക്കിസ്‌ഥാൻ
ബ്രിട്ടീഷ് ട്രഷറി മന്ത്രി ജിം ഓനീൽ രാജിവച്ചു
ജപ്പാനിൽ ഭൂചലനം: നാശനഷ്‌ടങ്ങളില്ല
ഇറ്റലിയിലെ ഭൂകമ്പം: നഷ്‌ടം 450 കോടി ഡോളർ
പാക്–റഷ്യ സംയുക്‌ത സൈനികാഭ്യാസം ഇന്നു മുതൽ
നവാസ് ഷരീഫിന് യുഎന്നിൽ ഇന്ത്യയുടെ ശക്‌തമായ മറുപടി; ‘പാക്കിസ്‌ഥാൻ ഭീകരരാഷ്ട്രം’
കാബൂളിലെ കശാപ്പുകാരനു മാപ്പ്: പ്രതിഷേധം ശക്‌തം
പാക്കിസ്‌ഥാനുമായി തകർക്കാൻ പറ്റാത്ത സൗഹൃദമെന്നു ചൈനീസ് പ്രധാനമന്ത്രി
സിറിയൻ കുരുന്നിനുവേണ്ടി ആറു വയസുകാരൻ ഒബാമയ്ക്കു കത്തെഴുതി
ചൈനീസ് ബഹിരാകാശ നിലയത്തിന്റെ നിയന്ത്രണം പോയി
ബദൽ നൊബേൽ പുരസ്കാരം സിറിയൻ സന്നദ്ധസംഘടനയ്ക്ക്
യെമനിൽ വ്യോമാക്രമണം; 20 പേർ കൊല്ലപ്പെട്ടു
കറുത്തവർഗക്കാരന്റെ കൊലപാതകം: യുഎസ് നഗരത്തിൽ അടിയന്തരാവസ്‌ഥ
അഭയാർഥി ബോട്ടപകടം: മരണം 43 ആയി
അഭിമുഖം മാറി, വാർത്താവിഭാഗം തലവൻ പുറത്ത്
ഹോളിവുഡ്താരം ബ്രാഡ് പിറ്റിനെതിരേ അന്വേഷണം
ബുർഹാൻ വാനിയെ പ്രകീർത്തിച്ച് ഷരീഫ്
റഷ്യൻ വിമാനവാഹിനി സിറിയയിലേക്ക്
ഈജിപ്ഷ്യൻ തീരക്കടലിൽ അഭയാർഥി ബോട്ട് മുങ്ങി 29 മരണം
ബംഗ്ലാ ബോട്ട് മുങ്ങി 13 മരണം
തീവ്രവാദികളെ പാക്കിസ്‌ഥാൻ പ്രോത്സാഹിപ്പിക്കുന്നത് ഇന്ത്യാവിരുദ്ധത മൂലം: അഫ്ഗാനിസ്‌ഥാൻ
കറുത്തവർഗക്കാരനെ യുഎസ് പോലീസ് വെടിവച്ചുകൊന്നു
തുർക്കിയിൽ ഇസ്രേലി എംബസിക്കു നേർക്ക് ആക്രമണ ശ്രമം
ബ്രസീലിൽ ലുലാ വിചാരണ നേരിടണം
യുഎസ് ബോംബറുകൾ കൊറിയൻ മേഖലയിൽ
സിറിയയിൽ യുഎൻ ട്രക്കുകൾക്കു നേരേ ആക്രമണം; 21 മരണം

Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.