Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to International News |
ഇറാന്റെ ആണവ പദ്ധതി: തുടര്‍ ചര്‍ച്ചയ്ക്കു തീരുമാനം
Inform Friends Click here for detailed news of all items Print this Page
അസ്താന: വിവാദ ആണവ പദ്ധതി സംബന്ധിച്ച് ഇറാനും ലോകശക്തികളും തമ്മില്‍ നടത്തുന്ന ചര്‍ച്ചയില്‍ പുരോഗതി. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ തുടര്‍ ചര്‍ച്ച നടത്താനുള്ള തീരുമാനത്തിനു പുറമേ, ലോകശക്തികളുടെ സമീപനം യഥാര്‍ഥ്യത്തിലൂന്നിയതായിരുന്നുവെന്ന അപൂര്‍വ പ്രശംസയും ഇറാന്റെ ഭാഗത്തുനിന്നുണ്ടായി.

കസാക്കിസ്ഥാനിലെ അല്‍മാട്ടിയില്‍ അവസാനിച്ച ദ്വിദിന ചര്‍ച്ചയില്‍ സുപ്രധാന തീരുമാനങ്ങളൊന്നും ഉണ്ടായില്ല. എന്നിരുന്നാലും ചര്‍ച്ച തുടരാനുള്ള തീരുമാനം പ്രശ്ന പരിഹാരത്തിനുള്ള സാധ്യതകള്‍ ഏറെ വര്‍ധിപ്പിക്കുന്നു.

ഇറാനുമായി യുഎന്‍ രക്ഷാസമിതിയിലെ അഞ്ചംഗങ്ങളും ജര്‍മനിയുമാണ് ചര്‍ച്ചകള്‍ നടത്തുന്നത്.
മാര്‍ച്ച് 17, 18 തീയതികളില്‍ തുര്‍ക്കി തലസ്ഥാനമായ ഈസ്റാംമ്പൂളിലും ഏപ്രില്‍ 5,6 തീയതികളില്‍ കസക്കിസ്ഥാനിലെ അല്‍മാട്ടിയിലുമാണ് തുടര്‍ ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്.

ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കുയാണെങ്കില്‍ എണ്ണയിതര അല്ലെങ്കില്‍ സാമ്പത്തിക മേഖലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളില്‍ ഇളവു വരുത്താമെന്ന് ലോകശക്തികള്‍ വാഗ്ദാനംവച്ചു. ഇറാനുവേണ്ടി ചര്‍ച്ചയ്ക്കു നേതൃത്വം നല്കിയ സയിദ് ജലീലി വാഗ്ദാനം വളരെ അനുഭാവപൂര്‍വം പരിഗണിച്ചതായി യുഎസ് വൃത്തങ്ങള്‍ അറിയിച്ചു.

ലോകശക്തികളുടെ ഭാഗത്തുനിന്നുണ്ടായ സമീപനം കൂടുതല്‍ യാഥാര്‍ഥ്യത്തിലൂന്നിയതും സൃഷ്ടിപരവുമായിരുന്നുവെന്ന് ചര്‍ച്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് ജലീലി പറഞ്ഞു. അതേസമയം, ലക്ഷ്യത്തിലേക്ക് ഇനിയും ഏറെ ദൂരമുണ്െടന്ന മുന്നറിയിപ്പും അദ്ദേഹം നല്കി. ലോകശക്തികള്‍ക്കുവേണ്ടി യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ മേധാവി കാതറിന്‍ ആഷ്റ്റണ്‍ ആണു ചര്‍ച്ചയ്ക്കു നേതൃത്വം നല്കിയത്.

ഇറാന്റെ ആണവ പദ്ധതി അണുബോംബ് നിര്‍മാണത്തിനാണെന്നു ലോകശക്തികള്‍ ആരോപിക്കുന്നു. എന്നാല്‍ സമാധാന ആവശ്യത്തിലൂന്നിയുള്ള പദ്ധതിയാണു തങ്ങളുടേതെന്ന് ഇറാന്‍ അവകാശപ്പെടുന്നു.


യുഎസ് വ്യോമാക്രമണത്തിൽ 33 സിവിലിയൻമാർ കൊല്ലപ്പെട്ടു
യേശുവിന്‍റെ തിരുക്കല്ലറയിലെ ദേവാലയത്തിന്‍റെ നവീകരണം പൂർത്തിയായി
ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം പരാജയപ്പെട്ടു
ബ്രസൽസ് ഉച്ചകോടിയിൽ ഡോണൾഡ് ട്രംപ് പങ്കെടുക്കും
പാർക്കിനെ 21 മണിക്കൂർ ചോദ്യംചെയ്തു
കിഴക്കൻ ടിമോറിൽ ഗുതേറസ് പ്രസിഡന്‍റ്
യുഎസിലേക്കുള്ള വിമാനയാത്രയിൽ എട്ടു രാജ്യക്കാർക്ക് ലാപ്ടോപ്പിനും ഐപാഡിനും വിലക്ക്
ഐറിഷ് നേതാവ് മക്ഗിന്നസ് അന്തരിച്ചു
ആക്രമണത്തിൽ വംശീയതയും വർഗീയതയും ഇല്ല: ഫാ. ടോമി
യുഎസ് സൈന്യത്തെ ഇറാക്കിൽനിന്നു പിൻവലിച്ചതു ശരിയായില്ലെന്നു ട്രംപ്
അഴിമതിക്കേസ്: പാർക്ക് മാപ്പു പറഞ്ഞു
ഇവാങ്കയ്ക്കു വൈറ്റ്ഹൗസിൽ പ്രത്യേക ഓഫീസ്
വിമതർക്ക് എതിരേ ഡമാസ്കസിൽ കനത്ത വ്യോമാക്രമണം
പൽമീറയിലെ ഇസ്രേലി വ്യോമാക്രമണം: പ്രതിഷേധം അറിയിച്ച് റഷ്യ
പീഡനങ്ങളെ അതിജീവിച്ച കർദിനാൾ വിൽക് അന്തരിച്ചു
ബ്രെക്സിറ്റ് നടപടികൾ 29നു തുടങ്ങും
ട്രംപ്-റഷ്യൻ ബന്ധം എഫ്ബിഐ അന്വേഷിക്കുന്നു
ഡേവിഡ് റോക്ക് ഫെല്ലർ അന്തരിച്ചു
പാക്കിസ്ഥാനു വനിതാ വിദേശകാര്യ സെക്രട്ടറി
സൗത്ത് സുഡാനിൽ വിമാനം തകർന്നു
അഫ്ഗാൻ അതിർത്തി തുറക്കാൻ ഷരീഫ് ഉത്തരവിട്ടു
ദലൈലാമയെ ക്ഷണിച്ചതിൽ ചൈനയ്ക്ക് അതൃപ്തി
മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി ഷാ​ർ​ജ​യി​ൽ കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണു​മ​രി​ച്ചു
ഉത്തരകൊറിയ പുതിയ റോക്കറ്റ് എൻജിൻ പരീക്ഷിച്ചു
റോക് ആൻഡ് റോൾ ഇതിഹാസം ചക് ബെറി അന്തരിച്ചു
സൗദിയിൽ മൂന്നു മാസത്തേക്കു പൊതുമാപ്പ്
ഓസ്‌ട്രേലിയയിൽ വം​ശീ​യാ​ക്ര​മണം; മലയാളി വൈ​ദി​കനു ‌കുത്തേറ്റു
വൈറ്റ് ഹൗസിനു ബോംബ് ഭീഷണി, കാർ ഡ്രൈവർ കസ്റ്റഡിയിൽ
ഹുജി ഭീകരന്‍റെ വധശിക്ഷ ബംഗ്ലാ സുപ്രീംകോടതി ശരിവച്ചു
ഡമാസ്കസിൽ വിമതർ ആക്രമണം തുടങ്ങി
നാറ്റോയ്ക്കും യുഎസിനും ജർമനി വൻതുക നൽകാനുണ്ടെന്നു ട്രംപ്
ചൈനയും യുഎസും സഹകരണം ശക്തമാക്കുമെന്ന് ചിൻപിംഗ്
അൽ സിസി യുഎസ് സന്ദർശിക്കും
പാരീസ് വിമാനത്താവളത്തിൽ അക്രമിയെ വെടിവച്ചുകൊന്നു
കുമ്പസാരക്കൂട് കരുണയുടെ പരമോന്നത കോടതി: മാർപാപ്പ
ഫ്രാൻസിസ് മാർപാപ്പ അടുത്തമാസം ഈജിപ്ത് സന്ദർശിക്കും
ഉത്തരകൊറിയ: യുഎസും ചൈനയും കൈകോർക്കും
അടുത്ത അഫ്ഗാൻ ചർച്ച മോസ്കോയിൽ
ഹോംസിൽനിന്നു സിറിയൻ വിമതർ ഒഴിഞ്ഞു പോകുന്നു
മൊസൂളിൽ പോരാട്ടം മുറുകി
ഉത്തരകൊറിയയ്ക്ക് യുഎസിന്‍റെ താക്കീത്
കരീബിയൻ കവി ഡെറക് വാൽകോട്ട് അന്തരിച്ചു
കാലാവസ്ഥ മാറ്റം: പരാമർശംപോലും മാറ്റി ജി20
ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; മുൻ ധനമന്ത്രി മാക്രോൺ മുന്നോട്ട്
ചാര ഉപഗ്രഹം ഭ്രമണപഥത്തിൽ
ഫോൺ ചോർത്തൽ: ട്രംപിന്‍റെ ആരോപണം ബ്രിട്ടൻ തള്ളി
മുൻ മന്ത്രി ഓസ്ബോൺ ഇനി പത്രാധിപർ
യമനിൽ വ്യോമാക്രമണം; 31 അഭയാർഥികൾ കൊല്ലപ്പെട്ടു
യുദ്ധവിമാനം വീഴ്ത്തിയെന്നു സിറിയ
ബാലിസ്റ്റിക് മിസൈൽ: ചൈനയും പാക്കിസ്ഥാനും സഹകരിക്കും

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.