Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to International News |
എമരിറ്റസ് പാപ്പാ
Inform Friends Click here for detailed news of all items Print this Page
ബനഡിക്ട് പതിനാറാമന്‍ നാളെ മുതല്‍ എമരിറ്റസ് പാപ്പാ. അദ്ദേഹത്തെ അഭിസംബോധന ചെയ്യുന്നവര്‍ യുവര്‍ ഹോളിനെസ് എന്നു തുടര്‍ന്നും പറയും. അദ്ദേഹത്തിന്റെ മേല്‍വിലാസത്തില്‍ ഹിസ് ഹോളിനെസ് തുടരും. പാപ്പായായപ്പോള്‍ സ്വീകരിച്ച ബനഡിക്ട് പതിനാറാമന്‍ എന്ന പേരിനും മാറ്റമില്ല.

സ്ഥാനമൊഴിഞ്ഞ മാര്‍പാപ്പയുടെ വസ്ത്രം ഒരു സാധാരണ വെള്ള ളോഹയായിരിക്കും. ഔദ്യോഗികമായ പേപ്പല്‍ മോതിരം ഉണ്ടായിരിക്കില്ല. അത് ഇന്നു രാത്രി നശിപ്പിക്കും. വലിയ മുക്കുവന്റെ ചുവന്ന ഷൂസും ബനഡിക്ട് പതിനാറാമന്‍ ഉപേക്ഷിക്കും. പകരം മെക്സിക്കോയില്‍നിന്നു ലഭിച്ച തവിട്ടുനിറമുള്ള ഹാഫ് ഷൂസ് ആകും അദ്ദേഹം ധരിക്കുക.

എന്തുകൊണ്ടു രാത്രി എട്ടുമണി?

മാര്‍പാപ്പ ബനഡിക്ട് പതിനാറാമന്‍ വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് (ഇറ്റാലിയന്‍ സമയം) സ്ഥാനമൊഴിയുമെന്നാണു പ്രഖ്യാപിച്ചത്. ഈ സമയം തെരഞ്ഞെടുത്തതിനു പ്രത്യേക പ്രാധാന്യമൊന്നുമില്ലെന്നു വത്തിക്കാന്‍ വക്താവ് വിശദീകരിക്കുന്നു.

ബനഡിക്ട് പതിനാറാമന്റെ സാധാരണ പ്രവര്‍ത്തന ദിവസം ജോലികള്‍ അവസാനിപ്പിക്കുന്നതു രാത്രി എട്ടിനാണ്. അതേപോലെ ഇന്നും നടക്കും. വൈകുന്നേരം തെക്കന്‍ റോമിലുള്ള കാസ്റല്‍ ഗണ്േടാള്‍ഫോയിലെ വിശ്രമമന്ദിരത്തിലേക്കു അദ്ദേഹം ഹെലികോപ്റ്ററില്‍ പോകും. ഏതാനും ആഴ്ചകള്‍ക്കുശേഷം തിരിച്ചുവന്നു വത്തിക്കാനിലുള്ള മാതെര്‍ എക്ളേസിയേ (സഭാമാതാവ്) എന്ന ആശ്രമത്തിലാണു ശിഷ്ടകാലം ചെലവഴിക്കുക.

12 മുറികള്‍ മാത്രം

ഈ ആശ്രമ മന്ദിരത്തിന്റെ അറ്റകുറ്റപ്പണികള്‍ നടന്നുവരികയാണ്. 4,300 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഈ ആശ്രമത്തില്‍ 12 മുറികളുണ്ട്. വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ പടിഞ്ഞാറ് ഒരു ചെറിയ കുന്നില്‍ 8,000 ചതുരശ്രയടി (ഏകദേശം 18 സെന്റ്) യുള്ള ഒരു വളപ്പിലാണ് ആശ്രമം. ഉയര്‍ന്ന മതിലും ചെടികള്‍ കൊണ്ടുള്ള വേലിക്കെട്ടും മൂലം കെട്ടിടം സാധാരണ കാഴ്ചയില്‍ പെടാറില്ല. കെട്ടിടത്തിനു മുന്നില്‍ പച്ചക്കറിത്തോട്ടം ഉണ്ട്.

തോട്ടക്കാരന്റെ താമസത്തിനായി പണിയിച്ച ഈ മന്ദിരം 1994-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, സന്യാസിനിമാര്‍ക്ക് ഏകാന്തവാസത്തിനുള്ള “”മിണ്ടാമഠമായി മാറ്റി. കഴിഞ്ഞ 19 വര്‍ഷത്തിനുള്ളില്‍ നാലു സന്യാസിനീസഭകളില്‍ നിന്നുള്ളവര്‍ ഇവിടെ താമസിച്ചിട്ടുണ്ട്. ആദ്യം പുവര്‍ ക്ളെയേഴ്സ്, കാര്‍മലൈറ്റ്, ബനഡിക്ടൈന്‍, വിസിറ്റാന്‍ഡൈന്‍ എന്നീ സഭകളില്‍നിന്നുള്ളവരാണു നിശ്ചിത കാലയളവ് ഇവിടെ താമസിച്ചു ധ്യാനത്തിലും പ്രാര്‍ഥനയിലും ചെലവഴിച്ചത്. വിസിറ്റാന്‍ഡൈന്‍ സന്യാസിനിമാര്‍ കഴിഞ്ഞ ഡിസംബറില്‍ പോയപ്പോള്‍ വത്തിക്കാന്‍ പ്രസ് ഓഫീസുകാര്‍ പറഞ്ഞത് ഇനി ആര്‍ക്കെങ്കിലും നല്കും മുന്‍പ് കെട്ടിടം പരിഷ്കരിക്കുമെന്നാണ്. ബനഡിക്ട് പതിനാറാമനുവേണ്ടിയാണു പരിഷ്കാരം എന്ന് അപ്പോള്‍ പറഞ്ഞില്ല.

പേഴ്സണല്‍ സ്റാഫ്

പദവിയില്‍നിന്നു വിരമിച്ചശേഷം ബനഡിക്ട് പതിനാറാമന്റെ കൂടെ ചെറിയൊരു സ്റാഫ് ഉണ്ടാകും. പേഴ്സണല്‍ സെക്രട്ടറി ആര്‍ച്ച്ബിഷപ് ജോര്‍ജ് ഗന്‍സ്വൈന്‍ ബനഡിക്ട് പതിനാറാമന്റെ സ്റാഫില്‍ തുടരും.

പാപ്പായുടെ ട്വിറ്റര്‍ അക്കൌണ്ട് തത്കാലം നിശ്ചലം

മാര്‍പാപ്പ സ്ഥാനമൊഴിയുന്നതോടെ മാര്‍പാപ്പയുടെ ട്വിറ്റര്‍ അക്കൌണ്ട് (@ ുീിശേളലഃ) പ്രവര്‍ത്തനരഹിതമാക്കും. പുതിയ പാപ്പാ സ്ഥാനമേറ്റ്, അക്കൌണ്ട് തുടരാന്‍ തീരുമാനിച്ചാല്‍ മാത്രമേ ഇതു പിന്നീട് ആക്ടീവാകൂ. സാമൂഹ്യ സമ്പര്‍ക്കത്തിനായുള്ള പൊന്തിഫിക്കല്‍ കൌണ്‍സിലിന്റെ സെക്രട്ടറി മോണ്‍. പോള്‍ ടിഗെ അറിയിച്ചതാണിത്. ബനഡിക്ട് മാര്‍പാപ്പയാണു ട്വിറ്റര്‍ അക്കൌണ്ട് ആരംഭിച്ചത്.



ഇന്തോനേഷ്യയിൽ ഭൂകമ്പം; 100 പേർ കൊല്ലപ്പെട്ടു
ഡോണൾഡ് ട്രംപ് ടൈം വാരികയുടെ ’പേഴ്സൺ ഓഫ് ദി ഇയർ‘
ബംഗ്ളാ തീവ്രവാദി നേതാവിന്റെ വധശിക്ഷ ശരിവച്ചു
പഴയ ആലപ്പോ നഗരം സിറിയൻ സൈന്യം കൈയടക്കി
പാക് വിമാനം തകർന്ന് 48 മരണം
ദുബായിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു: ഇന്ത്യക്കാരൻ മരിച്ചു
ഇന്ത്യയിൽനിന്നുള്ള പരുത്തി പാക്കിസ്‌ഥാൻ തിരിച്ചയച്ചു
പ്ലാസിഡ് പ്രഭാഷണ പരമ്പര: പുസ്തകം പ്രകാശനം ചെയ്തു
ട്രെയിൻ പാളം തെറ്റി; യുഎസിൽ 97 ബിഎംഡബ്ല്യു കാറുകൾ തകർന്നു
ചാരപ്രവർത്തനം; സൗദിയിൽ 15 പേർക്കു വധശിക്ഷ
പുതിയ ബോയിംഗ് എയർഫോഴ്സ് വൺ വേണ്ടെന്നു ഡോണൾഡ് ട്രംപ്
കസന്യൂവ് ഫ്രഞ്ച് പ്രധാനമന്ത്രി
തായ്വാൻ പ്രസിഡന്റ് സായ് ഇംഗ്വെന്നിനെ അമേരിക്കയിൽ പ്രവേശിപ്പിക്കരുതെന്നു ചൈന
ക്രിസ്തുവിന്റെ കല്ലറയിൽ ക്രൂശിത രൂപം കണ്ടെത്തി
ക്രിസ്മസ് വരെ റെൻസി പ്രധാനമന്ത്രിയായി തുടരും
ടൈം മാഗസിന്റെ പേഴ്സൺ ഓഫ് ദ ഇയർ പട്ടികയിൽ മോദിയും
ട്വിറ്ററിൽ ഈ വർഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്തതു നോട്ട് അസാധുവാക്കൽ
കിഴക്കൻ മൊസൂളിലേക്കു പ്രതിരോധം മാറ്റി ഐഎസ്
ജപ്പാൻ പ്രധാനമന്ത്രി പേൾ ഹാർബർ സന്ദർശിക്കും
ഇറ്റലി: ഹിതപരിശോധനയിൽ തോറ്റ് റെൻസി രാജിവച്ചു
ന്യൂസിലൻഡിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ രാജി
ഓസ്ട്രിയയിൽ തീവ്ര വലതുപക്ഷം പരാജയപ്പെട്ടു
ഇഡ്ലിബിൽ 73 പേർ കൊല്ലപ്പെട്ടു
കറാച്ചി ഹോട്ടലിൽ തീപിടിത്തം, 11 മരണം
റഷ്യൻ യുദ്ധവിമാനം തകർന്നു വീണു
മിർസിയോയെവ് ഉസ്ബെക് പ്രസിഡന്റ്
മിഷിഗണിൽ റീകൗണ്ടിംഗ്
ചൈനയ്ക്കെതിരേ ട്രംപിന്റെ ട്വിറ്റർ യുദ്ധം
സോഷ്യലിസം സംരക്ഷിക്കും: റൗൾ കാസ്ട്രോ
കലിഫോർണിയ തീപിടിത്തം: മരണം 40 ആയി
ഘാനയിൽ വ്യാജ യുഎസ് എംബസി കണ്ടെത്തി
ട്രംപിന്റെ പരിചയക്കുറവിനെ പഴിചാരി ചൈന
ഫിലിപ്പീൻസ് വൈസ് പ്രസിഡന്റ് കാബിനറ്റിൽ നിന്നു രാജിവച്ചു
ഖനിയപകടം ചൈനയിൽ: 53 പേർ കൊല്ലപ്പെട്ടു
ഫിൻലൻഡിൽ മൂന്നു വനിതകൾ കൊല്ലപ്പെട്ടു
പണം കെട്ടിവച്ചില്ല: റീ കൗണ്ടിംഗ് നടക്കില്ല
ട്രംപ്–തായ് വാൻ ഫോൺ കോൾ: അമേരിക്കയെ ചൈന പ്രതിഷേധം അറിയിച്ചു
ഇറ്റലിയിൽ ഇന്നു ഹിതപരിശോധന; പ്രധാനമന്ത്രി റെൻസിക്കു നിർണായകം
കുടുംബകേന്ദ്രീകൃതമായ പരിശീലനം ആവശ്യം: മാർ കല്ലറങ്ങാട്ട്
കലിഫോർണിയ തീപിടിത്തം: ഒമ്പതു മരണം
പോലീസ് വിമാനം തകർന്ന് 13 മരണം
ഓസ്ട്രിയൻ ജനഹിതവും ഇന്നറിയാം
വിദ്യാർഥിയെ താലിബാൻ തൂക്കിലേറ്റി
ജോയി കുറ്റിയാനി ബ്രോവാർഡ് കൗണ്ടി ഹ്യൂമൻ റൈറ്റ്സ് ബോർഡ് അംഗം
സമഗ്ര പ്രവാസി ക്ഷേമപദ്ധതിക്കു രൂപം നൽകുമെന്ന് സ്പീക്കർ
പുറംജോലി കരാർ: യുഎസ് കമ്പനികൾക്കു ട്രംപിന്റെ താക്കീത്
ജനറൽ ജയിംസ് മാറ്റിസ് യുഎസ് പ്രതിരോധ സെക്രട്ടറിയാകും
ഗാംബിയൻ പ്രസിഡന്റ് ഇലക്ഷനിൽ തോറ്റു
ബ്രെക്സിറ്റ് വിരുദ്ധ സ്‌ഥാനാർഥിക്കു വിജയം
വധശിക്ഷ നടപ്പാക്കി 21 വർഷം കഴിഞ്ഞപ്പോൾ പ്രതി നിരപരാധി

Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.