നൈജീരിയയില്‍ നൂറു വിദ്യാര്‍ഥിനികളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി
Thursday, April 17, 2014 10:24 PM IST
അബൂജ: വടക്കന്‍ നൈജീരിയയില്‍ സ്കൂള്‍ ഹോസ്റല്‍ ആക്രമിച്ച തീവ്രവാദികള്‍ നൂറോളം വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയി.

പാശ്ചാത്യ വിദ്യാഭ്യാസത്തെ എതിര്‍ക്കുന്ന ബോക്കോഹറം ആണു സംഭവത്തിനു പിന്നിലെന്നു കരുതുന്നു. വിദ്യാര്‍ഥിനികളെ കത്തൊന്‍ വ്യമ, കര സേനകളും പോലീസും സംയുക്തമായി തെരച്ചില്‍ നടത്തിവരുന്നു.

ബോര്‍ണോ സംസ്ഥാനത്തെ കുഗ്രാമമായ ചിബോക്കിലെ സ്കൂളില്‍ ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. ഹോസ്റല്‍ ആക്രമിച്ച തീവ്രവാദികള്‍ പെണ്‍കുട്ടികളെ ലോറികളില്‍ കയറ്റിക്കാുെപോകുകയായിരുന്നു. അമ്പതോളം പട്ടാളക്കാര്‍ സ്കൂളിനു കാവലുായിരുന്നെങ്കിലും തീവ്രവാദികളുടെ എണ്ണം അതിലും വളരെ വലുതായിരുന്നു.


രു പട്ടാളക്കാരെ തീവ്രവാദികള്‍ വധിച്ചു. 170 ഭവനങ്ങളും തീവ്രവാദികള്‍ അഗ്നിക്കിരയാക്കിയെന്നു പ്രദേശവാസികള്‍ പറഞ്ഞു.

തട്ടിക്കാുെപോയവരില്‍ പതിനഞ്ചോളം വിദ്യാര്‍ഥിനികള്‍ രക്ഷപ്പെട്ടു. തീവ്രവാദികളുടെ വാഹനങ്ങളിലൊന്നിനു കേടു സംഭവിച്ചതാണു തങ്ങള്‍ക്കു രക്ഷപ്പെടാന്‍ അവസരമൊരുക്കിയതെന്ന് ഇവരിലൊരാള്‍ പറഞ്ഞു.

ബോക്കോഹറമിന്റെ ആക്രമണങ്ങളില്‍ ഈ വര്‍ഷം 1500 പേര്‍ കൊല്ലപ്പെട്ടതായാണു കണക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.