ഇറാക്കില്‍ 15 മരണം
Friday, April 18, 2014 10:46 PM IST
ബാഗ്ദാദ്: വടക്കന്‍ ഇറാക്കിലെ നിനവേ പ്രവിശ്യയില്‍ വിവിധ അക്രമ സംഭവങ്ങളില്‍ 15 പേര്‍ കൊല്ലപ്പെട്ടു.

അല്‍മഹല്ലബിയയിലെ കരസേനാ ആസ്ഥാനത്ത് ആയുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ മാത്രം 13 പേര്‍ മരിച്ചു. ഇരുപതു വാഹനങ്ങളിലെത്തിയ അക്രമികള്‍ സേനയുമായി നടത്തിയ ഏറ്റുമുട്ടല്‍ മൂന്നു മണിക്കൂര്‍ നീണ്ടു.

നിനവേ തലസ്ഥാനമായ മൊസൂളിലുണ്ടായ സ്ഫോടനത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. മൊസൂളില്‍തന്നെ ഒരു തോക്കുധാരി കടയില്‍ അതിക്രമിച്ചുകയറി ഉടമസ്ഥനെ വെടിവച്ചു കൊന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.