യുക്രെയിനില്‍ ഇടപെടാന്‍ അധികാരമുണ്െടന്നു പുടിന്‍
യുക്രെയിനില്‍ ഇടപെടാന്‍ അധികാരമുണ്െടന്നു പുടിന്‍
Friday, April 18, 2014 10:48 PM IST
മോസ്കോ: യുക്രെയിനില്‍ സൈനിക ഇടപെടല്‍ നടത്താന്‍ റഷ്യന്‍ പാര്‍ലമെന്റ് തനിക്ക് അധികാരം നല്കിയിട്ടുണ്െടന്ന് പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ആവര്‍ത്തിച്ചു. എന്നാല്‍, ഇതിന്റെ ആവശ്യം വേണ്ടിവരില്ലെന്നു പ്രത്യാശിച്ച അദ്ദേഹം രാഷ്ട്രീയ, നയതന്ത്ര മാര്‍ഗങ്ങളിലൂടെ യുക്രെയിന്‍ പ്രതിസന്ധിക്കു പരിഹാരം കാണാനാകുമെന്നു കൂട്ടിച്ചേര്‍ത്തു.

മോസ്കോയില്‍ ടെലിവിഷന്‍ ചോദ്യോത്തര പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു പുടിന്‍. ക്രിമിയയില്‍ റഷ്യന്‍ സേനയെ വിന്യസിച്ച കാര്യവും ഇതാദ്യമായി അദ്ദേഹം സമ്മതിച്ചു. മുമ്പു യുക്രെയിനിലെ സ്വയംഭരണ പ്രവിശ്യയായിരുന്ന ക്രിമിയ ഹിതപരിശോധന നടത്തി റഷ്യന്‍ ഫെഡറേഷനില്‍ ചേരുകയായിരുന്നു.


യുക്രെയിനില്‍ ന്യൂനപക്ഷമായ റഷ്യന്‍ വംശജരെ സംരക്ഷിക്കേണ്ട ബാധ്യത തനിക്കുണ്െടന്നു പുടിന്‍ പറഞ്ഞു. റഷ്യന്‍ വംശജര്‍ പ്രക്ഷോഭം നടത്തുന്ന ഖാര്‍കീവ്, ലുഹാന്‍സ്, ഡോണറ്റ്സ്ക്, ഓഡേസ നഗരങ്ങള്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ മേഖല ചരിത്രപരമായി റഷ്യയുടെ ഭാഗമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. സാര്‍ ഭരണകാലത്തും ഈ പ്രദേശങ്ങള്‍ യുക്രെയിനിന്റെ ഭാഗമായിരുന്നില്ല. ഇവ എങ്ങനെ പിന്നീടു യുക്രെയിനിന്റെ ഭാഗമായെന്നതു ദൈവത്തിനു മാത്രമേ അറിയൂ. ഇപ്പോള്‍ ഈ പ്രദേശം പുതിയ റഷ്യയാണെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.