വെടിനിര്‍ത്തല്‍ തുടരില്ലെന്നു പാക് താലിബാന്‍
Friday, April 18, 2014 10:48 PM IST
പെഷവാര്‍: പാക്കിസ്ഥാന്‍ സര്‍ക്കാരുമായുള്ള സമാധാനചര്‍ച്ചയുടെ ഭാഗമായി പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ തുടരേണ്ടതില്ലെന്നു തെഹ്രിക് ഇ താലിബാന്‍ തീരുമാനിച്ചു. അതേസമയം സര്‍ക്കാരുമായി ചര്‍ച്ച തുടരുമെന്നു താലിബാന്‍ പ്രസ്താവനയില്‍ അറിയിച്ചു.

മാര്‍ച്ച് ആദ്യമാണ് ഒരു മാസത്തെ വെടിനിര്‍ത്തല്‍ താലിബാന്‍ പ്രഖ്യാപിക്കുന്നത്. ഇത് പിന്നീടു പത്തു ദിവസത്തേക്കുകൂടി നീട്ടി. കഴിഞ്ഞദിവസം ചേര്‍ന്ന താലിബാന്റെ ഷൂരാ കൌണ്‍സിലാണു വെടിനിര്‍ത്തല്‍ തുടരേണ്ടതില്ലെന്നു തീരുമാനിച്ചത്.


അതേസമയം, സത്യസന്ധതയോടും ഗൌരവത്തോടും സമാധാനചര്‍ച്ച തുടരുമെന്ന് അവര്‍ പറഞ്ഞു.

സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടികള്‍ ഉണ്ടായാല്‍ അതിനോട് ഉചിതമായി പ്രതികരിക്കുമെന്നും താലിബാന്‍ കൂട്ടി ച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.