ചൈനീസ് ബ്ളോഗര്‍ക്കു തടവ്
Friday, April 18, 2014 10:49 PM IST
ബെയ്ജിംഗ്: പ്രസിദ്ധരായ വ്യക്തികള്‍ക്കെതിരേ ഇന്റര്‍നെറ്റിലൂടെ അപവാദം പ്രചരിപ്പിച്ച കുറ്റത്തിനു ചൈനയിലെ ബ്ളോഗര്‍ ക്വിന്‍ ഷിഹുയിക്കു കോടതി മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ചു.

ഇന്റര്‍നെറ്റ് അപവാദപ്രചാരണത്തിനെതിരേ സര്‍ക്കാര്‍ ആരംഭിച്ച നടപടിയില്‍ ആദ്യമായി ശിക്ഷിക്കപ്പെടുന്ന വ്യക്തിയാണ് ക്വിന്‍. കഴിഞ്ഞവര്‍ഷം ആരംഭിച്ച നടപടിയില്‍ നൂറുകണക്കിനു പേര്‍ അറസ്റിലായിരുന്നു.

ക്രമസമാധാനം നിലനിര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണു നടപടിയെന്നു ചൈനീസ് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍, അഭിപ്രായ സ്വാതന്ത്യ്രം നിയന്ത്രിക്കാനാണു സര്‍ക്കാരിന്റെ നീക്കമെന്നു കമ്യൂണിസ്റ് വിരുദ്ധര്‍ ആരോപിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.