തീവ്രവാദബന്ധമുള്ളവരെ പുറത്താക്കുന്ന നിയമത്തില്‍ ഒബാമ ഒപ്പുവച്ചു
തീവ്രവാദബന്ധമുള്ളവരെ   പുറത്താക്കുന്ന നിയമത്തില്‍ ഒബാമ ഒപ്പുവച്ചു
Sunday, April 20, 2014 11:40 PM IST
വാഷിംഗ്ടണ്‍: തീവ്രവാദബന്ധമുള്ള യുഎന്‍ ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ സഹായിക്കുന്ന നിയമത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഒപ്പുവച്ചു. 1979- 81ലെ തെഹ്റാന്‍ ബന്ദി നാടകത്തില്‍ പങ്കെടുത്ത ഇറാന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ ഹമീദ് അബുദാലബി ഇതോടെ യുഎന്നില്‍നിന്നു പുറത്താകും. ഇദ്ദേഹത്തിന് അമേരിക്കന്‍ വീസ വാഷിംഗ്ടണ്‍ നിഷേധിച്ചിരുന്നു.

1979 നവംബറില്‍ മുസ്ലിം വിദ്യാര്‍ഥികള്‍ തെഹ്റാനിലെ യുഎസ് എംബിസിയിലെ ഉദ്യോഗസ്ഥരെ ബന്ദികളാക്കിയിരുന്നു. 444 ദിവസം നീണ്ട ബന്ദിനാടകത്തില്‍ 52 അമേരിക്കന്‍ ഉദ്യോഗസ്ഥരെയാണു തടഞ്ഞുവച്ചത്.

എന്നാല്‍, താന്‍ തീവ്രവാദിയല്ലെന്നും തീവ്രവാദികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ ദൂതനായാണ് അന്നു പ്രവര്‍ത്തിച്ചതെന്നും ഹമീദ് അവകാശപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.