പാക്കിസ്ഥാനില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനു വെടിയേറ്റു
Sunday, April 20, 2014 12:24 AM IST
കറാച്ചി: താലിബാന്റെയും നിരവധി ഭീകരവാദി സംഘടനകളുടെയും ഭീഷണിയുണ്ടായിരുന്ന മുതിര്‍ന്ന പാക് ദൃശ്യ മാധ്യമപ്രവര്‍ത്തകന്‍ ഹമീദ് മിറിനെ (47) മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമികളുടെ വെടിയേറ്റു മരിച്ചു.

കറാച്ചി എയര്‍പോര്‍ട്ടില്‍നിന്ന് ഓഫീസിലേക്കു പുറപ്പെട്ട മീറിനു നതാഖാന്‍ പാലത്തില്‍ വച്ചാണു വെടിയേറ്റത്. വിമാനത്താവളത്തില്‍നിന്ന് ഏകദേശം ആറു കിലോമീറ്റര്‍ അകലെ രണ്ടു മോട്ടോര്‍ സൈക്കിളില്‍ എത്തിയ അക്രമികളാണു വെടിയുതിര്‍ത്തത്.


രാജ്യത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും തീവ്രവാദം, സുരക്ഷ എന്നീ മേഖലകളില്‍ വിദഗ്ധനുമായ മീര്‍ ജിയോ ടിവിയിലെ കാപിറ്റര്‍ ടോക് എന്ന പരിപാടിയുടെ അവതാരകനാണ്.

2012 നവംബറില്‍ ഇദ്ദേഹത്തിന്റെ കാറിനടിയില്‍നിന്നു ബോംബ് കണ്െടത്തിയിരുന്നു. പാക് താലിബാനാണു ബോംബ് സ്ഥാപിച്ചതെന്നു കരുതപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.