കാര്‍ബോംബ്; കയ്റോയില്‍ പോലീസ് മേധാവി കൊല്ലപ്പെട്ടു
Thursday, April 24, 2014 10:12 PM IST
കയ്റോ: കയ്റോ പ്രാന്തത്തില്‍ കാര്‍ബോംബ് സ്ഫോടനത്തില്‍ പോലീസ് ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് സാക്കി കൊല്ലപ്പെട്ടു. സെന്‍ട്രല്‍ സെക്യൂരിറ്റി സേനാ കമാന്‍ഡറായിരുന്ന അദ്ദേഹം മുര്‍സി അനുകൂലികളെ വേട്ടയാടുന്നതിനു നേതൃത്വം നല്‍കിയിരുന്നു.

കയ്റോയില്‍നിന്ന് 32 കിലോമീറ്റര്‍ അകലെയുള്ള സിക്സ്ത് ഒക്ടോബര്‍ സിറ്റിയിലുള്ള സാക്കിയുടെ വസതിക്കു സമീപമായിരുന്നു സ്ഫോടനം. കഴിഞ്ഞയാഴ്ചയില്‍ ഈജിപ്തില്‍ മൂന്നു പോലീസ് ഓഫീസര്‍മാര്‍ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയുണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.