ജിയോ ടിവി പൂട്ടണമെന്നു പാക് സേന
Thursday, April 24, 2014 10:13 PM IST
ഇസ്ലാമാബാദ്: പാക് ചാര സംഘടനയായ ഐഎസ്ഐയ്ക്കും അതിന്റെ മേധാവിക്കും എതിരേ അപകീര്‍ത്തികരമായ റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ സ്വകാര്യ ടിവി ചാനല്‍ ജിയോ ടിവി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധവകുപ്പ് ബന്ധപ്പെട്ട റഗുലേറ്ററി അഥോറിട്ടിക്കു പരാതി നല്‍കി.

ജിയോ ടിവി അവതാരകന്‍ ഹമീദ് മിറിനെതിരേ ശനിയാഴ്ച കറാച്ചിയില്‍ നടന്ന വെടിവയ്പിനു പിന്നില്‍ ഐഎസ്ഐ ആണെന്ന റിപ്പോര്‍ട്ടാണ് പ്രതിരോധവകുപ്പിനെ പ്രകോപിപ്പിച്ചത്.

ഇതു മുഷാറഫ് യുഗമല്ലെന്നും മാധ്യമങ്ങളെ എളുപ്പത്തില്‍ നിശബ്ദരാക്കാമെന്ന വ്യാമോഹം വേണ്െടന്നും ജിയോയുടെ ഇസ്ലാമാബാദ് എഡിറ്റര്‍ റാണാ ജവാദ് റോയിട്ടേഴ്സിനോടു പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.