യുക്രെയിന് എതിരേ ഭീഷണിയുമായി റഷ്യ
Thursday, April 24, 2014 10:31 PM IST
മോസ്കോ: കിഴക്കന്‍ യുക്രെയിനിലെ റഷ്യന്‍ അനുകൂലികളായ വിഘടനവാദികള്‍ക്ക് എതിരേ പുതിയ സൈനിക നീക്കത്തിനു കീവ് സര്‍ക്കാര്‍ പദ്ധതിയിടുന്നതിനിടെ തങ്ങളുടെ താത്പര്യങ്ങള്‍ ഹനിക്കാന്‍ ശ്രമിച്ചാല്‍ വീണ്ടും ആക്രമണത്തിനു മടിക്കില്ലെന്നു റഷ്യ മുന്നറിയിപ്പു നല്‍കി.

തങ്ങള്‍ക്ക് എതിരേ ആക്രമണമുണ്ടായാല്‍ തീര്‍ച്ചയായും തിരിച്ചടിക്കുമെന്ന് ആര്‍ടി ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ റഷ്യന്‍ വിദേശമന്ത്രി ലാവ്റോവ് മുന്നറിയിപ്പു നല്‍കി.

വിഘടിത പ്രവിശ്യയായ സൌത്ത് ഒസെറ്റിയായുടെ പേരില്‍ 2008ല്‍ ജോര്‍ജിയയുമായി റഷ്യ നടത്തിയ യുദ്ധത്തിന്റെ കാര്യം ലാവ്റോവ് അനുസ്മരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.