റൂബിക് ക്യൂബിന് 40 വയസ്
റൂബിക് ക്യൂബിന് 40 വയസ്
Friday, April 25, 2014 9:52 PM IST
ജഴ്സി സിറ്റി: ഹംഗേറിയന്‍ വാസ്തുശില്‍പി ഏര്‍ണോ റൂബിക് ലോകത്തിനു സംഭാവന ചെയ്ത വിഖ്യാത കളിപ്പാട്ടമായ റൂബിക് ക്യൂബ് 40-ാം വാര്‍ഷികം ആഘോഷിക്കുന്നു. ഇതിനോടനുബന്ധിച്ച് അമേരിക്കയിലെ ജഴ്സി സിറ്റിയിലെ സയന്‍സ് സെന്ററില്‍ പ്രത്യേക പ്രദര്‍ശനം നടന്നുവരുന്നു. ബിയോണ്ട് റൂബിക്സ് ക്യൂബ് എന്നാണു പ്രദര്‍ശനത്തിന്റെ പേര്. ലോകത്ത് ഏറ്റവുമധികം പ്രചാരം ലഭിച്ച കളിപ്പാട്ടങ്ങളിലൊന്നാണു റൂബിക് നിര്‍മിച്ച പസില്‍ ക്യൂബ്.


1974ല്‍ നിര്‍മിച്ച ആദ്യ ക്യൂബിന്റെ മാതൃകയടക്കം പ്രദര്‍ശനത്തിനു വച്ചിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്ത, വിവിധ നിറങ്ങളിലെ 1,300 രത്നങ്ങള്‍ പിടിപ്പിച്ച ക്യൂബാണ് മറ്റൊരു പ്രധാന ആകര്‍ഷണം. ഇതിന്റെ വില 25 ലക്ഷം ഡോളറാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.