മാനിംഗിന്റെ പേരുമാറ്റത്തിന് ഔദ്യോഗിക അംഗീകാരം
Friday, April 25, 2014 9:52 PM IST
ന്യൂയോര്‍ക്ക്: വിക്കിലീക്സിനു രഹസ്യംചോര്‍ത്തി നല്കിയതിനു തടവുശിക്ഷ അനുഭവിക്കുന്ന മുന്‍ യുഎസ് പട്ടാളക്കാരന്‍ ബ്രാഡ്ലി മാനിംഗ് ഔദ്യോഗികമായി പെണ്‍പേരു സ്വീകരിച്ചു. ചെല്‍സി എലിസബത്ത് മാനിംഗ് എന്നാണു പുതിയ പേര്.

താന്‍ സ്ത്രീയാണെന്ന് മാനിംഗ് മുമ്പു പലപ്പോഴും പറഞ്ഞിരുന്നു. പേരു മാറ്റുന്നതിനു മാനിംഗ് നല്കിയ അപേക്ഷ കാന്‍സസിലെ ലീവന്‍വര്‍ത്ത് കൌണ്ടി ജില്ലാ കോടതി കഴിഞ്ഞദിവസം അംഗീകരിച്ചു.


യുഎസ് ആര്‍മിയില്‍ ഇന്‍ലിജന്‍സ് വിശകലന വിദഗ്ധനായിരുന്നു മാനിംഗ്. വിക്കിലീക്സ് വെബ്സൈറ്റിനു രഹസ്യ രേഖകള്‍ ചോര്‍ത്തി നല്കിയ കുറ്റത്തിനു കാന്‍സസിലെ ആര്‍മി തടവറയില്‍ 35 വര്‍ഷം തടവുശിക്ഷ അനുഭവിച്ചുവരികയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.