ഗാസാ ആശുപത്രിക്കു നേരേ ആക്രമണം
Tuesday, July 22, 2014 11:40 PM IST
ഗാസാസിറ്റി: ഗാസയിലെ അല്‍ അക്സാ ആശുപത്രിയില്‍ ഇസ്രേലിസേന നടത്തിയ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെടുകയും 70 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലും ഓപ്പറേഷന്‍ തീയേറ്ററുകളിലും ടാങ്കുകളില്‍നിന്നുള്ള ഷെല്ലുകള്‍ പതിച്ചെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.

പരിക്കേറ്റവരില്‍ നിരവധി ഡോക്ടര്‍മാരും ഉള്‍പ്പെടുന്നു. ആശുപത്രിയില്‍നിന്ന് രോഗികളെ ഒഴിപ്പിക്കുന്നതിനു റെഡ്ക്രോസിന്റെ സഹായം തേടിയിട്ടുണ്െടന്നു പലസ്തീന്‍ അധികൃതര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.