അഫ്ഗാന്‍ ഭീകരര്‍ ബസ് ആക്രമിച്ച് 15 പേരെ കൊന്നു
Saturday, July 26, 2014 11:25 PM IST
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഘോര്‍ പ്രവിശ്യയില്‍ മിനി ബസുകള്‍ ആക്രമിച്ച് 15 പേരെ ഭീകരര്‍ വധിച്ചു. ന്യൂനപക്ഷ ഹസാര വിഭാഗക്കാരായ ഷിയാകളാണു കൊല്ലപ്പെട്ടത്.

ബസുകള്‍ തടഞ്ഞ ഭീകരര്‍ യാത്രക്കാരായ 32 പേരെയും പുറത്തിറക്കി നിര്‍ത്തിയശേഷം ഐഡന്റിറ്റി കാര്‍ഡുകള്‍ പരിശോധിച്ച് 15 പേരെ മാറ്റിനിര്‍ത്തി. പിന്നീട് ഇവരെ വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന് പ്രവിശ്യാ ഗവര്‍ണര്‍ സയിദ് അന്‍വര്‍ രഹ്മതി പറഞ്ഞു. ഇതിനിടെ ഹെറാത് നഗരത്തില്‍ ഫിന്‍ലന്‍ഡുകാരായ രണ്ടു വനിതകളെ ഭീകരര്‍ വെടിവച്ചുകൊന്നു. ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നവരാണു വധിക്കപ്പെട്ടത്. തക്കര്‍ പ്രവിശ്യയില്‍ ബൈക്കിലെത്തിയ ചാവേര്‍ ഭടന്‍ ഒരു കമ്പോളത്തില്‍ നടത്തിയ സ്ഫോടന ത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.