വെനസ്വേലയുടെ മുന്‍ ഇന്റലിജന്‍സ് മേധാവി അറസ്റില്‍
Saturday, July 26, 2014 11:25 PM IST
മയാമി: മയക്കുമരുന്നു കള്ളക്കടത്തുകേസില്‍ അമേരിക്ക നോട്ടമിട്ടിരുന്ന വെനസ്വേലയുടെ മുന്‍ സൈനിക ഇന്റലിജന്‍സ് മേധാവി ഹ്യൂഗോ കാര്‍വജല്‍ കരീബിയന്‍ ദ്വീപായ അരൂബയില്‍ അറസ്റിലായി. നയതന്ത്രദൌത്യവുമായി പോ യ ഹ്യൂഗോയെ അറസ്റു ചെയ്ത ഡച്ച് അധികൃതരുടെ നട പടിയെ വെനസ്വേല അപലപിച്ചു. ഹ്യൂഗോയെ അമേരിക്കയിലേക്കു കൊണ്ടുപോകാന്‍ നീക്കം നടക്കുന്നുണ്ട്. ഇതിനിടെ, ദക്ഷിണ അമേരിക്കയിലെ മയക്കുമരുന്നു ലോബിയില്‍നിന്നു കൈക്കൂലി വാങ്ങിയ കേസില്‍ വെനസ്വേല യിലെ മുന്‍ ജഡ്ജി പാല്‍മരി ബ ക്കിയെ ഇന്നലെ യുഎസിലെ മയാമിയിലെ കോടതിയില്‍ ഹാജരാക്കി. കുടുംബവുമൊത്ത് ഡിസ്നിവേള്‍ഡ് കാണാന്‍ എത്തിയപ്പോഴാണ് അദ്ദേഹം അറസ്റിലായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.