ജര്‍മന്‍ വാഴ്സിറ്റി ഇംഗ്ളീഷ് മീഡിയത്തിലേക്ക്
Saturday, July 26, 2014 11:26 PM IST
ബര്‍ലിന്‍: മ്യൂണിക്കിലെ പ്രശസ്തമായ ടെക്നിക്കല്‍ യൂണിവേഴ്സിറ്റി പോസ്റ് ഗ്രാജ്വേറ്റ് കോഴ്സുകളില്‍ പഠനമാധ്യമം ജര്‍മനു പകരം ഇംഗ്ളീഷാക്കാന്‍ തീരുമാനിച്ചു. 2020 ആകുമ്പോഴേക്കും ഭൂരിഭാഗം കോഴ്സുകളും ഇംഗ്ളീഷിലായിരിക്കുമെന്ന് യൂണിവേഴ്സിറ്റി പ്രസിഡന്റ് വോള്‍ഫ്ഗാംഗ് ഹെര്‍മന്‍ അറിയിച്ചു. അക്കാദമിക സമൂഹത്തിന്റെയും സാമ്പത്തിക സമൂഹത്തിന്റെയും ഭാഷ ഇംഗ്ളീഷാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയിലെ 99 ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ 30 എണ്ണത്തില്‍ ഇപ്പോള്‍ ഇംഗ്ളീഷാണു പഠന മാധ്യമം. അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടണമെങ്കില്‍ പ്രബന്ധങ്ങള്‍ ഇംഗ്ളീഷില്‍ പ്രസിദ്ധീകരിക്കേണ്ട നിലയാണെന്ന് ഈയിടെ ജര്‍മന്‍ പണ്ഡിതരുടെ സമ്മേളനം ചൂണ്ടിക്കാട്ടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.