ഇസ്രേലി ഡ്രോണ്‍ ആക്രമണം; സീനായിയില്‍ മൂന്നു മരണം
Saturday, July 26, 2014 11:26 PM IST
കയ്റോ: ഈജിപ്ഷ്യന്‍ തീവ്രവാദ ഗ്രൂപ്പായ അന്‍സാര്‍ ബയത് അല്‍ മാക്ഡിസിലെ മൂന്ന് അംഗങ്ങള്‍ സീനായ് മേഖല യില്‍ ഇസ്രേലി ഡ്രോണ്‍ ( പൈ ലറ്റില്ലാ വിമാനം) നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

എന്നാല്‍ ഇസ്രേലി വിമാനം ഈജിപ്ഷ്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ലെന്ന് ഈജിപ്ഷ്യന്‍ അധികൃതര്‍ പറഞ്ഞു. അന്‍സാ ര്‍ ഗ്രൂപ്പിനെ അമേരിക്ക ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഈജിപ്തിലെ ആഭ്യന്തരമന്ത്രിയെ വധിക്കാന്‍ ഈ ഗ്രൂപ്പ് നടത്തിയ ശ്രമം വിഫലമായി. ഇസ്രേലി നഗരമായ എയ്ലാത്തിലേക്ക് ഇവര്‍ പല തവണ റോക്കറ്റ് ആക്രമണങ്ങ ളും നടത്തിയിട്ടുണ്ട
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.