അല്‍ജീരിയന്‍ വിമാനത്തിന്റെ ബ്ളായ്ക്ക് ബോക്സ് കിട്ടി
Saturday, July 26, 2014 12:14 AM IST
പാരീസ്: മാലിയില്‍ തകര്‍ന്നുവീണ അല്‍ജീരിയന്‍ യാത്രാവിമാനത്തിന്റെ ഒരു ബ്ളായ്ക്ക് ബോക്സ് കിട്ടിയതായി അധികൃതര്‍ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന 118 പേരും മരിച്ചെന്നു ഫ്രഞ്ച് അധികൃതര്‍

സ്ഥിരീകരിച്ചു. മോശമായ കാലാവസ്ഥയാണ് അപകടത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം.നിലത്തുവീണ വിമാനം ചിതറിത്തെറിക്കുകയായിരുന്നു. ഭീകരാക്രമണ സാധ്യത തീരെയില്ലെന്നാണ് ഇതു തെളിയിക്കുന്നത്. വടക്കന്‍ മാലിയിലെ ഗോസിക്കു സമീപമുള്ള അപകടസ്ഥലത്ത് നൂറോളം ഫ്രഞ്ച് സൈനികരും 30 വാഹനങ്ങളും എത്തിയിട്ടുണ്ട്. വിമാനത്തിലെ യാത്രികരില്‍ 51പേര്‍ ഫ്രഞ്ചുകാരാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.