തുര്‍ക്കി വനിതകള്‍ ചിരിച്ചു പ്രതിഷേധിച്ചു
Thursday, July 31, 2014 11:44 PM IST
ഈസ്റാംബൂള്‍: വനിതകള്‍ പരസ്യമായി പൊട്ടിച്ചിരിക്കുന്നത് ശരിയല്ലെന്ന തുര്‍ക്കി ഡെപ്യൂട്ടി പ്രധാനമന്ത്രി ബുലന്റ് അരിന്‍കിനെയുടെ പ്രസ്താനവയ്ക്കെതിരേ പുതുമയുള്ള പ്രതിഷേധം. പൊട്ടിച്ചിരിക്കുന്ന തങ്ങളുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പോസ്റ് ചെയ്താണ് വനിതകള്‍ പ്രതിഷേധം പ്രകടിപ്പിച്ചത്. ബുലന്റിനെതിരേ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്ന് ഒരു വനിതാസംഘടന അറിയിച്ചു.

ഒന്നര മണിക്കൂര്‍ ദീര്‍ഘിച്ച തന്റെ പ്രസംഗത്തിലെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് വിവാദമുണ്ടാക്കിയ മാധ്യമങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നു ബുലന്റ് ആരോപിച്ചു.


പ്രധാനമന്ത്രി എര്‍ദോഗന്റെ എകെ പാര്‍ട്ടിയുടെ സഹസ്ഥാപകനാണ് ബുലന്റ്. എര്‍ദോഗന്റെ ഭരണം ഏകാധിപത്യശൈലിയിലുള്ളതാണെന്ന് പരക്കേ ആക്ഷേപമുണ്ട്. മുസ്ലിം തുര്‍ക്കിയുടെ പ്രസിഡന്റാവാനുള്ള ഒരുക്കത്തിലാണ് എര്‍ദോഗന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.