ഭീകരാക്രമണം; ചൈനയില്‍ 32 മരണം
Thursday, July 31, 2014 12:12 AM IST
ബെയ്ജിംഗ് ചൈനയിലെ സിന്‍ജിയാംഗ് പ്രവിശ്യയില്‍ തിങ്കളാഴ്ച നടന്ന ഭീകരാക്രമണത്തില്‍ കുറഞ്ഞത് 32 പേര്‍ക്കു ജീവഹാനി നേരിട്ടു. കത്തികളും കോടാലികളുമായി അക്രമാസക്തമായ ജനക്കൂട്ടം കാഷ്ഗറിലെ യാര്‍കണ്ടിലെ പോലീസ് സ്റേഷനു നേര്‍ക്ക് ആക്രമണം നടത്തി. എലിക്സു ടൌണ്‍ഷിപ്പിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കു നേരേയും ആക്രണമുണ്ടായി. 22 ഭീകരരെ പോലീസ് വെടിവച്ചുകൊന്നു. പത്തു സാധാരണക്കാരും കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.


അല്‍ക്വയ്ദയുടെ പിന്തുണയുള്ള ഈസ്റ് ടര്‍ക്ക്മെനിസ്ഥാന്‍ ഇസ്ലാമിസ്റ് പ്രസ്ഥാനത്തിലെ ഭീകരരാണ് ആക്രമണം നടത്തിയതെന്നു സിന്‍ഹുവാ വാര്‍ത്താ ഏജന്‍സി പറഞ്ഞു. മേഖലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.