ഇറാക്കി സൈന്യം തിക്രിത്തിലേക്ക്
ഇറാക്കി സൈന്യം തിക്രിത്തിലേക്ക്
Wednesday, August 20, 2014 10:44 PM IST
ബാഗ്ദാദ്: മൊസൂള്‍ അണക്കെട്ട് തിരിച്ചുപിടിക്കുന്നതില്‍ വിജയിച്ചതിനെത്തുടര്‍ന്നു സദ്ദാം ഹുസൈന്റെ ജന്മനഗരമായ തിക്രിത്തും ഐഎസ്(ഇസ്ലാമിക് സ്റേറ്റ്) ഭീകരരില്‍നിന്നു മോചിപ്പിക്കാന്‍ ഇറാക്കിസൈന്യം പോരാട്ടം ആരംഭിച്ചു. എന്നാല്‍, ഭീകരരില്‍നിന്നു ശക്തമായ ചെറുത്തുനില്പു നേരിടേണ്ടിവരുന്നുണ്െടന്നു സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇതേസമയം മൊസൂള്‍ അണക്കെട്ടിന്റെ പരിസരത്ത് ഇന്നലെയും വെടിവയ്പു നടന്നതായി വാര്‍ത്തയുണ്ട്. അണക്കെട്ടിന്റെ നിയന്ത്രണം ഇറാക്ക്-കുര്‍ദു സൈനികര്‍ പിടിച്ചെടുത്തതായി അമേരിക്ക വ്യക്തമാക്കിയിരുന്നു. ഭീകരരുടെ താവളങ്ങളില്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ശക്തമായ ആക്രമണം നടത്തുകയുണ്ടായി.

ബാഗ്ദാദില്‍നിന്ന് 130കിലോമീറ്റര്‍ അകലെയുള്ള തിക്രിത്തിലേക്ക് രണ്ടുദിശകളില്‍നിന്നായി സൈന്യം മുന്നേറുകയാണെന്ന് ഒരു സൈനിക മേജര്‍ റോയിട്ടേഴ്സിനോടു പറഞ്ഞു. ഇറാക്കി സൈനിക ഹെലികോപ്റ്ററുകള്‍ ഭീകരരുടെ ശക്തികേന്ദ്രങ്ങളില്‍ കനത്ത ബോംബാക്രമണം നടത്തി.


ഐഎസ് ഭീകരരുടെ ആക്രമണത്തെത്തുടര്‍ന്നു വീടുവിട്ടോടിയ ഇറാക്കികളെ സഹായിക്കാന്‍ വിമാനമാര്‍ഗവും കരമാര്‍ഗവും സഹായം എത്തിക്കാനുള്ള നടപടികള്‍ക്ക് ജനീവയില്‍ ചേര്‍ന്ന യുഎന്‍ അഭയാര്‍ഥി ഏജന്‍സി രൂപം നല്‍കി. ജോര്‍ദാനിലെ അക്വാബയില്‍നിന്ന് ഇറാക്കിലെ കുര്‍ദുമേഖലയിലെ അര്‍ബിലിലേക്ക് ഇന്നുമുതല്‍ സഹായ സാമഗ്രികളുമായി വിമാനങ്ങള്‍ പറക്കും. തുര്‍ക്കിയില്‍നിന്നും ജോര്‍ദാനില്‍നിന്നും കരമാര്‍ഗം സഹായസാമഗ്രികളുമായി ട്രക്കുകള്‍ അയയ്ക്കും. ദുബായിയില്‍നിന്ന് കപ്പല്‍മാര്‍ഗവും സഹായം എത്തിക്കാന്‍ നടപടിയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.