പാക് സൈന്യം ജാഗ്രതയില്‍; പാര്‍ലമെന്റ് മാര്‍ച്ച് തുടങ്ങി
Wednesday, August 20, 2014 10:46 PM IST
ഇസ്്ലാമാബാദ്: നവാസ് ഷരീഫ് സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ തെഹ്റിക് ഇന്‍സാഫ ്പാര്‍ട്ടി നേതാവ് ഇമ്രാന്‍ഖാനും ആയിരക്കണക്കിന് അനുയായികളും ഇന്നലെ പാക് പാര്‍ലമെന്റ് മാര്‍ച്ച് ആരംഭിച്ചു. പാര്‍ലമെന്റ്, വിദേശ എംബസികള്‍, പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും വസതികള്‍ എന്നിവ സ്ഥി തിചെയ്യുന്ന അതീവ സുരക്ഷാമേഖലയായ റെഡ്സോണില്‍ സൈന്യം അതീവജാഗ്രതയോടെ നിലയുറപ്പിച്ചിരിക്കുകയാണ്. ഇമ്രാനോടൊപ്പം സമരത്തിനെത്തിയ വിവാദ പുരോഹിതന്‍ തഹിറുള്‍ ക്വാദ്രിയുടെ അനുയായികളും റെഡ്സോണിലേക്ക് മാര്‍ച്ചു ചെയ്യുകയാണ്.


റെഡ്സോണില്‍ ബലംപ്രയോഗിച്ചു പ്രകടനക്കാര്‍ കടക്കുന്നപക്ഷം സൈന്യവുമായി വന്‍ ഏറ്റുമുട്ടലിനു സാധ്യതയുണ്ട്. നാല്പതിനായിരം സുരക്ഷാ സൈനികരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്.കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ വന്‍ക്രമക്കേടു കാട്ടിയാണ് ഷരീഫ് അധികാരത്തിലെത്തിയതെന്നാണ് ഇമ്രാന്റെ ആരോപണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.