ഉരുള്‍പൊട്ടല്‍: ഹിരോഷിമയില്‍ 36 മരണം
Thursday, August 21, 2014 11:25 PM IST
ടോക്കിയോ: ജപ്പാനിലെ ഹിരോഷിമ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ കുറഞ്ഞത് 36 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ നിരവധി കുട്ടികളും ഉള്‍പ്പെടുന്നു. 13 പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്െടന്ന് അധികൃതര്‍ പറഞ്ഞു.

ഏതാനും ദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് ഭൂമി കുതിര്‍ന്നിരിക്കുമ്പോഴാണ് കഴിഞ്ഞദിവസം അതിശക്തമായ മഴയുണ്ടായത്. ഒരു മാസം കിട്ടേണ്ട മഴ ഒറ്റദിവസം പെയ്തു. 24 മണിക്കൂറിനുള്ളില്‍ 240 മില്ലിമീറ്റര്‍ മഴ പെയ്തതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.


വീടുകള്‍ ചെളിക്കുളമായി. റോഡുകള്‍ തകര്‍ന്നു. രക്ഷാപ്രവര്‍ത്തനത്തിന് സൈനികരെയും ഹെലികോപ്റ്ററുകളും അയച്ചിട്ടുണ്െടന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി ഷിന്‍സോ അബെ അവധി റദ്ദാക്കി ടോക്കിയോയിലേക്കു മടങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.